ഇന്ത്യയിൽ തങ്ങളുടെ പൗരന്മാർ അനധികൃതമായി താമസിക്കുന്നു: ബംഗ്ലാദേശ്

ഇന്ത്യയിൽ തങ്ങളുടെ പൗരന്മാർ അനധികൃതമായി താമസിക്കുന്നുണ്ടെന്ന് സമ്മതിച്ച് ബംഗ്ലാദേശ്. ഇന്ത്യയിലേക്ക് അനധികൃത കുടിയേറ്റം നടത്താൻ ശ്രമിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും.
ഇന്ത്യയിലേക്ക് ബംഗ്ലാദേശിൽ നിന്ന് അനധികൃത കുടിയേറ്റം നടക്കുന്നു എന്ന ആക്ഷേപത്തിന് മേൽ കണ്ണടക്കേണ്ടെന്നാണ് രാജ്യത്തിന്റെ തിരുമാനം. ഇതിനെ പ്രോത്സാഹിപ്പിക്കുന്നതല്ല ബംഗ്ലാദേശിന്റെ നയം. ഈ വർഷം മാത്രം അനധികൃത കുടിയേറ്റം നടത്താൻ ശ്രമിച്ച 999 പേർ ഇതുവരെ പിടിയിലായി. ഇവർക്ക് എതിരെ നിയമ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അസമിലും ബംഗാളിലും ആണ് അനധികൃത കുടിയേറ്റം എറെ നടന്നിട്ടുള്ളത്. ഇതിൽ നിരവധി പേർ അസമിൽ പൗരത്വ പട്ടിക പ്രഖ്യാപിച്ചതോടെ ബംഗ്ലാദേശിലേക്ക് മടങ്ങി. ഔദ്യോഗിക കണക്ക് അനുസരിച്ച് രണ്ട് മാസത്തിനിടെ 445 പേരാണ് അസമിൽ നിന്ന് മടങ്ങിയത്.
തങ്ങളുടെ പൗരന്മാർ എത് സാഹചര്യത്തിലാണെങ്കിലും മറ്റൊരു രാജ്യത്തിന് ബാധ്യതയാകരുത്. ഇക്കാര്യത്തിലെ ഇന്ത്യയുടെ ആശങ്ക മനസ്സിലാക്കുന്നു. അനധികൃത കുടിയേറ്റത്തിനെതിരെ അതിശക്തമായ നടപടി തുടർന്നും സ്വീകരിക്കും. അതേസമയം ഇന്ത്യയിൽ നിന്നുള്ള അൻപതോളം പേരും ബംഗ്ലാദേശിൽ അനധികൃത കുടിയേറ്റം നടത്തിയത് കണ്ടെത്തിയിട്ടുണ്ട്.
കൂടുതൽ അനധികൃതമായ കുടിയേറ്റം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് ബംഗ്ലാദേശ് അതിർത്തി രക്ഷാസേന തലവൻ മേജർ ജനറൽ ഷഫിനുൾ ഇസ്ലാം പറഞ്ഞു. തെളിവ് നൽകിയാൽ അനധികൃത കുടിയേറ്റത്തിനെതിരെ നടപടി സ്വീകരിക്കാൻ തയാറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഇന്ത്യൻ അതിർത്തിയോട് ചേർന്ന പ്രദേശങ്ങളിൽ തത്കാലികമായി മൊബൈൽ സേവനങ്ങൾ നിർത്തിവയ്ക്കാൻ രാജ്യത്തെ ടെലികോം അധികൃതർ സേവന ദാതാക്കൾക്ക് നിർദേശം നൽകി.
bangladesh, india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here