ഗാംഗുലി-ദ്രാവിഡ് ‘കൂട്ടുകെട്ട്’; ക്രിക്കറ്റ് അക്കാദമി മുഖം മിനുക്കുന്നു

കളിക്കളത്തിൽ പടുത്തുയർത്തിയ ശ്രദ്ധേയ കൂട്ടുകെട്ടുകൾക്ക് ശേഷം സൗരവ് ഗാംഗുലിയും രാഹുൽ ദ്രാവിഡും വീണ്ടും ഒരുമിക്കുന്നു. ഇത്തവണ ദേശീയ ക്രിക്കറ്റ് അക്കാദമി (എൻസിഎ) ക്ക് വേണ്ടിയാണ് ഇരുവരും ഒരുമിക്കുന്നത്. ബിസിസിഐ പ്രസിഡൻ്റ് എന്ന നിലയിൽ സൗരവ് ഗാംഗുലിയും എൻസിഎ മുഖ്യ പരിശീലകൻ എന്ന നിലയിൽ രാഹുൽ ദ്രാവിഡും ഒരുമിക്കുന്നതോടെ ക്രിക്കറ്റ് അക്കാദമിയെ മെച്ചപ്പെടുത്തലാണ് ബിസിസിഐയുടെ ലക്ഷ്യം.
അക്കാദമിയിൽ പുതിയ മെഡിക്കൽ സംഘത്തെ നിയമിക്കലാണ് ഇരുവരുടെയും ശ്രദ്ധേയമായ തീരുമാനം. അക്കാദമിയിൽ നിന്ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ച് കളത്തിലിറങ്ങിയ പേസർ ഭുവനേശ്വർ കുമാർ ഒരു മത്സരം കളിച്ചപ്പോഴേക്കും വീണ്ടും പരുക്കു പറ്റി പുറത്തായിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിൽ ജസ്പ്രീത് ബുംറയും ഹർദ്ദിക് പാണ്ഡ്യയും അക്കാദമി വൈദ്യ സംഘത്തിൻ്റെ സേവനം തേടില്ലെന്ന് വ്യക്തമാക്കി. പുറത്തു നിന്ന് വൈദ്യ സഹായം തേടിയാൽ അക്കാദമിയിൽ നിന്ന് ഇരുവർക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകില്ലെന്ന് ദ്രാവിഡ് വാദിച്ചുവെങ്കിലും സൗരവ് ഗാംഗുലി വിഷയത്തിൽ ഇടപെട്ട് പരിഹരിച്ചു. ഇതൊക്കെയാണ് പുതിയ മെഡിക്കൽ സംഘത്തെ നിയമിക്കാനുള്ള തീരുമാനത്തിന് പ്രചോദനമായത്. ലണ്ടനിലെ ഫോർട്ടീസ് ക്ലിനിക്ക് ഉൾപ്പെടെയുള്ള സംഘമാണ് മെഡിക്കൽ പാനലിലുണ്ടാവുക.
ഡാറ്റാ അനലിസ്റ്റ്, ന്യൂട്രീഷ്യൻ എന്നിവരും അക്കാദമിയിൽ നിയമിതരാവും. കൂടാതെ സ്‌പെഷ്യലിസ്റ്റ് ബൗളിംഗ് പരിശീലകനെയും അക്കാദമിയിൽ എത്തിക്കും. അക്കാദമിയെപ്പറ്റിയുള്ള കൃത്യമായ അപ്ഡേറ്റുകൾക്കായി സോഷ്യല്‍ മീഡിയ മാനേജരെയും നിയമിക്കും.
Story Highlights: Sourav Ganguli, Rajhul Dravid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here