‘മഹാത്മാവിനെ ഒഴിവാക്കിയത് ജീവനെടുത്താണ്. കേരളത്തിന്റെ ഫ്‌ളോട്ട് ഒഴിവാക്കിയതിന്റെ കാരണം തേടി പാഴൂര്‍പടി വരെ പോകേണ്ട കാര്യമില്ല’- എംഎം മണി

റിപ്പബ്ലിക്ക് ദിന പരേഡില്‍ കേരളത്തിന്റെ നിശ്ചല ദൃശ്യം ഒഴിവാക്കിയ സംഭവത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി എം എം മണി. ‘ഒഴിവാക്കലിന്റെ പരമ്പര തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. മഹാത്മാവിനെ ഒഴിവാക്കിയത് ജീവനെടുത്താണ്. കേരളത്തിന്റെ ഫ്‌ളോട്ട് ഒഴിവാക്കിയതിന്റെ കാരണം തേടി പാഴൂര്‍പടി വരെ പോകേണ്ട കാര്യമില്ല ‘ എന്നായിരുന്നു മന്ത്രി ഫേസ്ബുക്കില്‍ പങ്ക് വച്ച കുറിപ്പ്.
വിഷയത്തില്‍ സമാനമായ രീതിയില്‍ മന്ത്രി എ കെ ബാലനും മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
‘പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം പ്രമേയം പാസാക്കിയതിന്റെ തുടര്‍ച്ചയായാണ് നിശ്ചല ദൃശ്യം ഒഴിവാക്കിയത്. ഇത് കൊണ്ട് എന്ത് ഗുണമാണ് ബിജെപിക്ക് ലഭിക്കാന്‍ പോകുന്നതെന്നും മന്ത്രി എ കെ ബാലന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളം നല്‍കിയത് മനോഹര ദൃശ്യമാണെന്നും ഇത് ഒഴിവാക്കാന്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായെന്നും മന്ത്രി പറഞ്ഞു. കേരളത്തിനോട് ഇത്ര വെറുപ്പ് എന്തിനാണെന്ന് അറിയില്ല. എന്തൊരു ഭ്രാന്തന്‍ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും കേന്ദ്രത്തിന്റേത് നെറികെട്ട സമീപനമാണെന്നും എ കെ ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Story Highlight; m m mani, criticizes, Center ,refusing, tableau
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here