Advertisement

ഐ ലീഗ്; ഐസോളിനെ സമനിലയിൽ തളച്ച് ഗോകുലം എഫ്‌സി

January 4, 2020
1 minute Read

ഐലീഗിലെ രണ്ടാം ഹോം മാച്ചിൽ ഐസോളിനെതിരെ സമനില പിടിച്ച് ഗോകുലം കേരള എഫ്സി. കളിയുടെ കൂടുതൽ സമയവും പത്തുപേരുമായി കളിച്ച ഐസോൾ ടീം ഗോകുലം കേരള എഫ്‌സിയുടെ തട്ടകത്തിൽ വിജയത്തിനൊത്ത സമനില സ്വന്തമാക്കി. 11നാണ് ഇരുടീമുകളും തുല്യനിലയിൽ പിരിഞ്ഞത്.

14ാം മിനിറ്റിൽ അബ്ദുല്ല കനൗട്ടിലൂടെ ഐസോൾ എഫ്.സിയാണ് മുന്നിലത്തെിയത്. 70ാം മിനിറ്റിൽ ക്യാപ്റ്റൻ മാർക്കസ് ജോസഫാണ് ആതിഥേയരുടെ സമനില ഗോൾ നേടിയത്. പകരക്കാരനായെത്തിയ സൽമാന്റെ കാലിൽ നിന്നെത്തിയ ഇടതുവിങിൽ നിന്ന് നൽകിയ അസാമാന്യ ക്രോസ് കിക്കാണ് മാർക്കസ് ഗോളാക്കിയത്. ഇതോടെ ഗോകുലത്തിന് നാല് കളികളിൽ നിന്ന് ഏഴ് പോയന്റായി. ആറ് കളികളിൽ ഏഴ് പോയന്റാണ് ഐസോളിന്റെ സമ്പാദ്യം. നന്നായി കളിച്ചുവെങ്കിലും ഗോകുലത്തെ ഭാഗ്യം തുണചില്ല.

രണ്ടുതവണ മാർക്കേസ് ഐസാൾ ഗോൾമുഖത്തേക്ക് ഇരമ്പിയെത്തിയെങ്കിലും ഗോൾവല കുലുക്കാനായില്ല.അവസരങ്ങൾ പലതും നഷ്ടമായി. എങ്കിലും കളത്തിൽ നിറഞ്ഞ് കളിച്ചു. മിസോറാം കരുത്തൻമാരെ തളച്ചു.അങ്ങനെ ആശ്വാസ സമനില പിടിച്ചു. ഇനി പുതിയ കളികൾ കാണം എന്നാണ് ഗോകുലം എഫ്‌സി ടീം പറയുന്നത്.

Story Highlights – Gokulam FC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top