Advertisement

കൊല്ലം സിറ്റി പൊലീസ് കമ്മീഷണർക്കെതിരെ അറസ്റ്റ് വാറണ്ട്

January 4, 2020
1 minute Read

കൊല്ലം സിറ്റി പൊലീസ് കമ്മീഷണർക്കെതിരെ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ബാബു കുമാറിനെതിരെ നടന്ന വധശ്രമക്കേസിൽ രേഖകൾ ഹാജരാക്കാത്തതിനാണ് നടപടി.
കേസിൽ കമ്മീഷണറെ സാക്ഷിയായി വിസ്തരിക്കാൻ കോടതി തീരുമാനിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് പരിശോധിക്കേണ്ട രേഖകൾ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചിരുന്നെങ്കിലും ഇത് കമ്മീഷണർ ഹാജരാക്കിയിരുന്നില്ല. ഇതാണ് കോടതിയുടെ കടുത്ത നടപടിക്ക് കാരണം.

2011 ജനുവരി 11 നാണ് എഎസ്ഐ ബാബു കുമാറിനെതിരെ വധശ്രമം നടന്നത്. ഡിവൈഎസ്പി സന്തോഷ് നായരുൾപ്പെടെ ആറ് പ്രതികളായിരുന്നു കേസിൽ ഉണ്ടായിരുന്നത്.

2017ൽ ഹാപ്പി രാജേഷ് വധക്കേസിലെ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടിരുന്നു. മതിയായ തെളിവില്ലെന്നാണ് വിധി പ്രസ്താവിച്ച് തിരുവനന്തപുരം കോടതി അഭിപ്രായപ്പെട്ടത്. പത്രപ്രവർത്തകനായ ഉണ്ണിത്താൻ, എസ്.ഐ ബാബു കുമാർ എന്നിവരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായിരുന്നു ഹാപ്പി രാജേഷ്. ഉണ്ണിത്താൻ വധശ്രമകേസിന്റെ അന്വേഷണ ഘട്ടത്തിൽ തങ്ങൾക്ക് എതിരെ മൊഴി നൽകുമെന്ന ഭയം മൂലം പ്രതികളായ ഡിവൈഎസ്പി സന്തോഷ് നായരും സംഘവും ഗൂഢാലോചന നടത്തിക്കൊന്നു എന്നാണ് സിബിഐ കേസ്.

Story Highlights: Kollam City Police Commissionar, Arrest Warrant

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top