കേരള ഹൗസിലെ ജീവനക്കാരിയുടെ മൃതദേഹത്തോട് അനാദരവ് കാട്ടിയതായി പരാതി

ഡൽഹിയിൽ ഡ്യൂട്ടിക്കിടയിൽ മരിച്ച കേരള ഹൗസ് ജീവനക്കാരിയുടെ മൃതദേഹത്തോട് അനാദരവ് കാട്ടിയതായി പരാതി. കുഴഞ്ഞ് വീണ് മരിച്ച ഓഫീസ് അസിസ്റ്ററ്റ് ഗീതയുടെ മൃതദേഹം പൊതുദർശത്തിന് വയ്ക്കുന്നതിന് റസിഡന്റ് കമ്മീഷണർ ആർ സി പുനീത് കുമാർ അനുമതി നൽകിയില്ല.
മൃതദേഹം പൊതുദർശനത്തിന് വയ്ക്കാൻ പാടില്ലെന്ന് മുഖ്യമന്ത്രിയുടെ നിർദേശമുണ്ടെന്ന് പറഞ്ഞാണ് പുനീത് കുമാർ മൃതദേഹം പൊതുദർശനത്തിന് വയ്ക്കുന്നത് തടഞ്ഞത്. വേണമെങ്കിൽ മൃതദേഹം കേരള ഹൗസിന് പിന്നിലേക്ക് കൊണ്ടുപോകാമെന്നും പുനീത് കുമാർ നിർദേശിച്ചു. ഇത് ജീവനക്കാർ തള്ളിക്കളഞ്ഞതോടെ വാക്കേറ്റമായി. തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അനുമതി ലഭിച്ച ശേഷം മൃതദേഹം പൊതുദർശനത്തിന് വച്ചു.
പാലക്കാട് സ്വദേശിയാണ് ഗീത. എംബാം ചെയ്ത മൃതദേഹം വിമാനമാർഗം കേരളത്തിലെത്തിക്കും.
story highlights- kerala house, funeral blocked
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here