സൈക്കിള്‍ കാണാനില്ലെന്ന പരാതിയുമായി പന്ത്രണ്ടുകാരന്; രണ്ട് മണിക്കൂറിനുള്ളില്‍ സൈക്കിള്‍ കണ്ടെത്തി കേരള പൊലീസ്

സ്വന്തം സൈക്കിള്‍ കാണാനില്ലെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയ പന്ത്രണ്ടുകാരന് രണ്ട് മണിക്കൂറില്‍ സൈക്കിള്‍ കണ്ടെത്തി നല്കി വയനാട് പടിഞ്ഞാറത്തറ പൊലീസ്. സിനാന് എഴുതി നല്കിയ പരാതി പരിഗണിച്ച് അന്വേഷണം നടത്തിയാണ് പൊലീസ് രണ്ട് മണിക്കൂറില്‍ സൈക്കിള്‍ കണ്ടെത്തിയത്
സ്കൂളില്‍ നിന്ന് മടങ്ങിപ്പോകും വഴി സൈക്കിള്‍ കാണാതായതോടെയാണ് മുഹമ്മദ് സിനാന് പൊലീസില്‍ പരാതി നല്കാന് തീരുമാനിച്ചത്. പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി എഎസ്ഐയ്ക്ക് പരാതി നല്കി. ആദ്യം ഒന്നമ്പരന്നെങ്കിലും സിനാന്റെ പരാതി ഗൗരവത്തോടെ സ്വീകരിച്ച് ഉടനെ അന്വേഷണം ആരംഭിച്ചു. എഎസ്ഐ മുരളീധരന്റേയും സിപിഓ അനീഷിന്റെയും നേതൃത്വത്തിലായിരുന്നു അന്വേഷണം. പടിഞ്ഞാറത്തറ പഞ്ചായത്ത് ഓഫീസിന് സമീപത്തുളള സിസിടിടി പരിശോധിച്ചപ്പോള്‍ സൈക്കിള്‍ ഒരാള്‍ എടുത്തുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടു.തുടര്‍ന്ന് ഇതിനെ പിന്തുടര്ന്ന് അന്വേഷണത്തില്‍ രണ്ട് മണിക്കൂര്‍ കൊണ്ട് സൈക്കിള്‍ കണ്ടെത്തി. സൈക്കിള്‍ തിരിച്ച് കിട്ടിയതോടെ സിനാനും സന്തോഷത്തിലാണ്. കുട്ടികള്‍ വരെ നീതി തേടി തങ്ങളുടെ അടുത്ത് എത്തുന്നുവല്ലോ എന്ന സന്തോഷത്തിലാണ് പടിഞ്ഞാറത്തറ സ്റ്റേഷനിലെ പൊലീസുകാര്‍.
Story Highlights- 12-year-old boy, police station, complaining, missing his bicycle.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here