‘രോഗിയില്ലാത്ത ആംബുലൻസ് അമിതവേഗത്തിലെത്തി ഇടിച്ചു തെറിപ്പിച്ചു’; അപകടത്തിൽപ്പെട്ട അനുഭവം പറഞ്ഞ് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു

മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജുവും സംഘവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. കൊല്ലം എഴുകോണിൽവച്ചാണ് അപകടം നടന്നത്. രോഗിയില്ലാത്ത ആംബുലൻസ് അമിതവേഗത്തിലെത്തി ഇടിക്കുകയായിരുന്നുവെന്ന് രഞ്ജു പറഞ്ഞു.
കൊല്ലത്ത് നിന്ന് കൊട്ടാരക്കരയിലേക്ക് വരുന്ന വഴിയാണ് അപകടം നടന്നത്. എതിരെ പാഞ്ഞെത്തിയ ആംബുലൻസ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് തന്റെ വണ്ടിയിൽ ഇടിക്കുകയായിരുന്നുവെന്ന് രഞ്ജു പറയുന്നു.
ആംബുലൻസിൽ രോഗി ഇല്ലാതിരുന്നിട്ടും സൈറൺ ഇട്ടിരുന്നു. എയർബാഗ് കൃത്യസമയത്ത് പ്രവൃത്തിച്ചതുകൊണ്ട് മാത്രമാണ് പരുക്കേൽക്കാതെ രക്ഷപെട്ടത്. ഒരു ചെറുപ്പക്കാരനായിരുന്നു ആംബുലൻസിന്റെ ഡ്രൈവറെന്നും തെറ്റ് അയാളുടെ ഭാഗത്തായിരുന്നിട്ട് പോലും മര്യാദയില്ലാതെ തങ്ങളോട് തട്ടികയറിയെന്നും രഞ്ജു പറഞ്ഞു.
story highlights- renju renjimar, accident, kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here