ഗുജറാത്തിലെ രാജ്കോട്ട് സിവില്‍ ഹോസ്പിറ്റലില്‍ മൂന്ന് മാസത്തിനിടെ മരിച്ചത് 269 കുട്ടികള്‍

രാജ്കോട്ട് സിവില്‍ ഹോസ്പിറ്റലില്‍ 2019 ല്‍ മൂന്ന് മാസത്തിനിടെ മരിച്ചത് 269 കുട്ടികള്‍. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ യഥാക്രമം 87 ഉം 71 ഉം കുട്ടികളാണ് മരിച്ചത്. ഡിസംബറിലാണ് മരണസംഖ്യ ഏറ്റവുമധികം ഉയര്‍ന്നത്. 111 കുട്ടികളാണ് ഡിസംബറില്‍ മാത്രം മരിച്ചത്.
ആശുപത്രിയുടെ തലവനായുള്ള മനീഷ് മെഹ്തയാണ് ഇക്കാര്യം അറിയിച്ചത്. കുട്ടികള്‍ക്ക് മികച്ച രീതിയില്‍ ചികിത്സ നല്‍കാനുള്ള സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ഇത്രയധികം മരണങ്ങള് ഉണ്ടാകാന്‍ കാരണം. ആശുപത്രിയില്‍ എത്തുന്ന രോഗികളെ ചികിത്സിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലെന്നും അതിനാല്‍ 500 പുതിയ ബെഡ്ഡുകളോടു കൂടിയ പുതിയ കെട്ടിടം നിര്‍മിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here