പൗരത്വ നിയമ ഭേദഗതി: ബോളിവുഡ് താരങ്ങളുടെ പിന്തുണക്കായി കേന്ദ്രസർക്കാരിന്റെ വക വിരുന്ന്

പൗരത്വ നിയമ ഭേദഗതിയിൽ ബോളിവുഡ് താരങ്ങളുടെ പിന്തുണ തേടി കേന്ദ്ര സർക്കാർ ഇന്ന് അത്താഴവിരുന്നൊരുക്കുന്നു. കേന്ദ്ര മന്ത്രി പീയുഷ് ഗോയലാണ് വിരുന്നിന് ആതിഥേയനാകുക. നിയമ ഭേദഗതിക്കെതിരെ വലിയ രീതിയിൽ പ്രക്ഷോഭം തുടരുന്നതിനിടയിലാണ് വിരുന്ന്.
ബോളിവുഡിലെ നിരവധി പ്രമുഖർ നിയമഭേദഗതിക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ വിരുന്നിൽ ആരൊക്കെ പങ്കെടുക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചിട്ടില്ല. മുംബൈ ഗ്രാൻഡ് ഹയാത്തിൽ രാത്രി എട്ടിന് വിരുന്ന് ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഭേദഗതിയെ നിശിതമായി വിമർശിച്ച ജാവേദ് അക്തർ, ഫർഹാൻ അക്തർ,കബീർ ഖാൻ തുടങ്ങിയവർക്ക് വിരുന്നിന് ക്ഷണമുണ്ടെന്നാണ് വിവരം. എന്നാൽ അനുരാഗ് കശ്യപ്, അനുഭവ് സിൻഹ, സ്വര ഭാസ്‌കർ എന്നിവരെ ക്ഷണിച്ചിട്ടില്ല.
ബിജെപിയെയും ബോളിവുഡിനെയും കൂട്ടിയിണക്കുന്ന കണ്ണിയായ നിർമാതാവ് മഹാവീർ ജെയ്‌നാണ് വിരുന്ന് സംഘടിപ്പിച്ചിരിക്കുന്നത്. നേരത്തെ പ്രധാന മന്ത്രിക്കൊപ്പം ബോളിവുഡ് താരങ്ങള്‍ സെൽഫിയെടുത്ത സംഗമവും നടത്തിയത് ഇയാളാണെന്ന് ദ വയർ റിപ്പോർട്ട് ചെയ്യുന്നു.
caa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here