സവാള വില നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ ഇടപെടല്‍ അട്ടിമറിച്ച് ഹോര്‍ട്ടികോര്‍പ്

വിപണിയില്‍ സവാള വില നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ ഇടപെടല്‍ അട്ടിമറിച്ച് ഹോര്‍ട്ടികോര്‍പ്. മാര്‍ക്കറ്റില്‍ 60 രൂപ മുതല്‍ ലഭിക്കുന്ന സവാള ഹോര്‍ട്ടികോര്‍പ് വില്‍ക്കുന്നത് 95 രൂപയ്ക്കാണ്. അറുപത് മുതല്‍ 80 രൂപവരെ മാത്രമാണ് കോട്ടയം മാര്‍ക്കറ്റിലെ സവാളയുടെ വില. എന്നാല്‍ ഹേര്‍ട്ടികോര്‍പ്പില്‍ നിന്ന് വാങ്ങിയ ഒരു കിലോ സവാളയുടെ വില 95 രൂപയാണ്.
ഓരോ കിലോയ്ക്കും അധികമായി ഈടാക്കുന്നത് മാര്‍ക്കറ്റ് വിലയേക്കാള്‍ 35 രൂപവരെയാണ്. വില 120 പിന്നിട്ടതോടെ കഴിഞ്ഞ മാസമാണ് ഹോര്‍ട്ടികോര്‍പ് വഴി കുറഞ്ഞ വിലയ്ക്ക് സവാള എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തത്.
കിലോയ്ക്ക് 65 രൂപയ്ക്ക് സവാള ലഭ്യമാക്കുമെന്നായിരുന്നു പ്രഖ്യാപനം. ആഴ്ചകള്‍ പിന്നിട്ടിട്ടും കുറഞ്ഞ വിലയ്ക്ക് സവാള ലഭ്യമാക്കുമെന്ന വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്ന് മാത്രമല്ല, അമിതവിലയാണ് ഗുണഭോക്താക്കള്‍ക്ക് മേല്‍ ഹോര്‍ട്ടികോര്‍പ് ചുമത്തുന്നത്. സപ്ലൈകോ വഴിയുള്ള സവാള വില്‍പനയും കാര്യക്ഷമമല്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here