Advertisement

‘മന്ത്രിസ്ഥാനം സംബന്ധിച്ച് പാർട്ടിയിൽ തർക്കമില്ല’: മാണി സി കാപ്പൻ

January 5, 2020
0 minutes Read

മന്ത്രിസ്ഥാനം സംബന്ധിച്ച് പാർട്ടിയിൽ തർക്കമില്ലെന്ന് മാണി സി കാപ്പൻ എംഎൽഎ. മന്ത്രിസ്ഥാനത്തിന്റെ കാര്യത്തിൽ എൻസിപി കേന്ദ്ര നേതൃത്വം പറയുന്നത് അംഗീകരിക്കുമെന്നും മാണി സി കാപ്പൻ മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാന അധ്യക്ഷന്റെ കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകണം. ഇക്കാര്യം കേന്ദ്ര നേതൃത്വത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ശരദ് പവാറുമായി എ കെ ശശീന്ദ്രൻ കൂടിക്കാഴ്ച നടത്തിയതിനെകുറിച്ച് അറിയില്ലെന്നും മാണി സി കാപ്പൻ മാധ്യമങ്ങളോട് പറഞ്ഞു.

തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന എൻസിപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ ആളെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് പാർട്ടിയിൽ ചർച്ച പുരോഗമിക്കുകയാണ്. ഇതിന് മുന്നോടിയായി മന്ത്രി എ കെ ശശീന്ദ്രനും മാണി സി കാപ്പനും ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ശശീന്ദ്രനും മാണി സി കാപ്പനും സംസ്ഥാന പ്രസിഡന്റാവാൻ താത്പര്യവുമില്ല. എൻസിപി നേതാവ് പ്രഫുൽ പട്ടേൽ അടുത്ത മാസം കേരളത്തിലെത്തി നേതാക്കളുടെ മനസ് അറിയും. പുതിയ പ്രസിഡന്റിനെ വേഗം നിശ്ചയിക്കാനായില്ലെങ്കിൽ ടി പി പീതാംബരനെ താത്കാലിക അധ്യക്ഷനാക്കിയേക്കുമെന്നാണ് സൂചന.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top