Advertisement

വയനാട്ടില്‍ കാഴ്ചയുടെ വിരുന്നൊരുക്കി പൂപ്പൊലി പുഷ്പോത്സവം

January 5, 2020
1 minute Read

ആയിരക്കണക്കിന് പൂക്കളാല്‍ മനംനിറക്കുന്ന കാഴ്ചയൊരുക്കി വയനാട്ടില്‍ പൂപ്പൊലി പുഷ്പോത്സവം. പൂക്കളുടെ അപൂര്‍വ്വ സംഗമം കാണാന്‍ കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി ആയിരങ്ങളാണ് അമ്പലവയലിലേക്കെത്തുന്നത്.

വ്യത്യസ്ഥ വര്‍ണകാഴ്ചകളൊരുക്കുന്ന ഡാലിയ, മരങ്ങളില്‍ നിറങ്ങള്‍ വാരിവിതറുന്ന ട്രീ ഗാര്‍ഡന്‍, പ്രണയം തുടിക്കുന്ന ഗ്ലാഡിയോരസ്, 1000 അധികം റോസുകള്‍ എന്നിവ പുഷ്‌പോത്സവത്തിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്. ജലനിരപ്പില്‍ വര്‍ണം വിതറുന്ന ഫ്ളോട്ടിംഗ് ഗാര്‍ഡന്‍ മേളയിലെ മറ്റൊരു പ്രത്യേകത. നാടന്‍ മറുനാടന്‍ പൂക്കളുടെ അപൂര്‍വ്വ സംഗമവുമാണ് പൂപ്പൊലി.

അമ്പലവയല്‍ കാര്‍ഷിക ഗവേഷണകേന്ദ്രമാണ് പൂപ്പൊലിയുടെ സംഘാടകര്‍. ഇത് ആറാം തവണയാണ് പുഷ്പമേളക്ക് വേദിയൊരുങ്ങുന്നത്. ഫുഡ് കോര്‍ട്ട്, പെറ്റ് ഷോ, അമ്യൂസ്മെന്റ് പാര്‍ക്ക് എന്നിവയും മേളയുടെ ഭാഗമാണ്. 12 ന് പുഷ്പോത്സവം സമാപിക്കും.

 

Story Highlights- Pooppoli, Flower Festival in Wayanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top