മരട് ഫ്‌ളാറ്റ് പൊളിക്കൽ; നാളെ അടിയന്തര കൗൺസിൽ

മരടിൽ നാളെ അടിയന്തര കൗൺസിൽ ചേരും. ഫ്‌ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ടു നടക്കുന്ന ബോധവത്ക്കരണ പരിപാടികളിൽ നിന്ന് നഗരസഭയെ ഒഴിവാക്കുന്നുവെന്ന പരാതി കൗൺസിൽ ചർച്ച ചെയ്യും. സബ് കളക്ടർ ജനപ്രതിനിധികളെ അവഗണിക്കുന്നതായി നഗരസഭ അധ്യക്ഷ ടിഎച്ച് നദീറ പരാതി ഉന്നയിച്ചിരുന്നു.
അതേസമയം, മരടിൽ നഗരസഭാധ്യക്ഷയും സബ് കളക്ടർ സ്‌നേഹിൽ കുമാറും തമ്മിൽ വാക്ക് പോര് മുറുകുകയാണ്. പൊളിക്കൽ നടപടികൾ നഗരസഭയെ അറിയിക്കാതേ സബ് കളക്ടർ തന്നിഷ്ട്ട പ്രകാരം പ്രവർത്തിക്കുന്നതായി ചെയർ പേഴ്‌സൺ ടി.എച്ച് നദീറ മാധ്യമങ്ങളോട് പറഞ്ഞു. താൻ കാര്യങ്ങൾ ബോധിപ്പിക്കേണ്ടത് നഗരസഭയെ അല്ല ജനങ്ങളെയെന്ന് സ്‌നേഹിൽ കുമാറിന്റെ മറുപടി.
ഫ്‌ളാറ്റ് പൊളിക്കാൻ 5 ദിവസം മാത്രം ബാക്കി നിൽക്കെ നഗരസഭാധ്യക്ഷയും, സബ് കളക്ടറും തമ്മിൽ ഭിന്നത രൂക്ഷമാവുകയാണ്. സബ് കളക്ടർ തന്നിഷ്ട്ട പ്രകാരം കാര്യങ്ങൾ ചെയ്യുന്നത് നഗരസഭയ്ക്ക് ദോഷം ചെയ്യുന്നുവെന്ന പരാതിയുമായി നഗര സഭാധ്യക്ഷ ടിഎച്ച് നദീറ രംഗത്തെത്തി. ബോധവത്കരണമടക്കമുള്ള കാര്യങ്ങൾ നഗരസഭയെ സബ് കളക്ടർ സ്‌നേഹിൽ കുമാർ അറിയിച്ചില്ലെന്നും നദീറ പരാതി പറഞ്ഞു.
താൻ കാര്യങ്ങൾ ബോധിപ്പിക്കുന്നത് നഗരസഭയെയല്ല ജനങ്ങളെയാണെന്നായിരുന്നു സ്‌നേഹിൽ കുമാറിന്റെ മറുപടി. മുമ്പ് മരട് ഫ്‌ളാറ്റ് പൊളിക്കാനുള്ള കരാർ നൽകുന്ന സമയത്തും നഗരസഭയും, സമ്പ് കളക്ടറും കൊമ്പ് കോർത്തിരുന്നു.
മരട് ഫ്‌ളാറ്റ് പൊളിക്കൽ സമയക്രമത്തിൽ നേരത്തെ നേരിയ മാറ്റം കൊണ്ടുവന്നിരുന്നു. ആദ്യ രണ്ട് ഫ്‌ളാറ്റുകൾ പൊളിക്കുന്നത് അഞ്ച് മിനിറ്റ് വ്യത്യസത്തിലായിരിക്കും. എച്ച്ടുഒ ഫ്‌ളാറ്റ് പൊളിക്കുന്നത് 11 ന് രാവിലെ 11 മണിക്കാകും. അൽഫാ സെറീൻ പൊളിക്കുന്നത് 11.05 നായിരിക്കും. രണ്ടാമത്തെ ഫ്‌ളാറ്റ് 11.30 ന് പൊളിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഈ സമയക്രമത്തിലാണ് നിലവിൽ മാറ്റം വന്നിരിക്കുന്നത്.
പൊളിക്കുന്നവയിൽ ഏറ്റവും വലിയ ഫ്‌ളാറ്റാണ് ആൽഫാ സെറീൻ. രണ്ട് ടവറുകളുണ്ട് ഫ്‌ളാറ്റ് സമുച്ചയത്തിന്. പുറം ചുവരുകൾ നീക്കുന്ന ജോലികൾക്കിടെ പരിസരത്തെ 18 വീടുകൾക്ക് ഇതിനകം വിള്ളൽ വീണു. നഷ്ടപരിഹാര ബാധ്യത ഏറ്റവും കൂടുതൽ ഇവിടെയാണ്. 12 ന് രാവിലെ 11 മണിക്ക് ജയിൻ കോറൽ കോവ് ഫ്‌ളാറ്റ് തകർക്കും. 16 നിലകളും 125 അപാർട്ട്‌മെന്റുകളുമുള്ള വീതിയേറിയ കെട്ടിടമാണിത്.
Story Highlights- Maradu Flat, Maradu Case, Snehil Kumar, Sub Collector
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here