മരട് ഫ്‌ളാറ്റ് പൊളിക്കല്‍; ഏറ്റവും സങ്കീര്‍ണമാകുക ആല്‍ഫ സെറീന്‍ – ആകാശ ദൃശ്യങ്ങള്‍

മരട് ഫ്‌ളാറ്റ് പൊളിക്കലില്‍ ഏറ്റവും സങ്കീര്‍ണമാകുക ആല്‍ഫ സെറീന്‍ ആകുമെന്ന് വിലയിരുത്തല്‍. ആല്‍ഫ സെറീന്‍ ഫഌറ്റിന് സമീപത്തായി ഏറ്റവുമധികം ആളുകള്‍ തിങ്ങി പാര്‍ക്കുന്നു എന്നതാണ് ഇതിന് കാരണം. അല്‍ഫ ഫ്‌ളാറ്റിന് സമീപത്തായി നൂറ് കണക്കിന് വീടുകളാണുള്ളത്. ഫ്‌ളാറ്റ് പൊളിച്ച് തുടങ്ങിയപ്പോള്‍ തന്നെ ഇതില്‍ 18 വീടുകള്‍ക്ക് വിള്ളല്‍ വീണതായി പരിസരവാസികള്‍ പരാതിപ്പെട്ടിരുന്നു.
ആല്‍ഫ പൊളിക്കാന്‍ ഏറ്റെടുത്തിരിക്കുന്ന വിജയ സ്റ്റീല്‍ കമ്പനിയെക്കുറിച്ചും ആക്ഷേപമുണ്ട്. ഇട ഭിത്തികള്‍ പൂര്‍ണമായും പൊളിച്ചു നീക്കാതെയാണ് സ്‌ഫോടനം നടത്താന്‍ പോകുന്നതെന്നും ഇത് അപകടമുണ്ടാക്കുമെന്നുമാണ് നാട്ടുകാരുടെ ഭീതി. ഇട ഭിത്തികള്‍ തകര്‍ത്തിട്ടില്ലെന്നത് ദൃശ്യങ്ങളിലും വ്യക്തമാണ്. ഇതിനെ അവഗണിച്ചാണ് നേരത്തെയുള്ള ക്രമത്തില്‍ തന്നെ സ്‌ഫോടനം നടത്താന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. ആല്‍ഫയിലെ സിമ്മിംഗ് പൂള്‍ പൊളിക്കുമ്പോള്‍ തന്നെ സമീപത്തെ വീടുകള്‍ക്ക് വിള്ളല്‍ വീണിരുന്നു. കൂടുതല്‍ കരുതലോടെ മാത്രമെ ആല്‍ഫ ടവറുകള്‍ പൊളിക്കാന്‍ കഴിയൂ.
Story Highlights- maradu flat demolition, alpha serine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here