രാഷ്ട്രപതി ഇന്ന് കൊച്ചിയിൽ

ലക്ഷദ്വീപ് സന്ദർശനത്തിന്റെ ഭാഗമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കൊച്ചിയിലെത്തും. ഉച്ചയ്ക്ക് രണ്ട് മണിക്ക് കൊച്ചി നാവിക ആസ്ഥാനത്ത് വിമാനമിറങ്ങുന്ന രാഷ്ട്രപതി താജ് ഹോട്ടലിൽ തങ്ങും. നാളെ രാവിലെയാണ് ലക്ഷദ്വീപിലെ അഗത്തിയിലേക്ക് പോകുക. ഈ യാത്രയുടെ ഭാഗമായി ശബരിമല ദർശനത്തിനും രാഷ്ട്രപതി തയ്യാറെടുത്തിരുന്നെങ്കിലും സുരക്ഷയൊരുക്കാൻ സാധിക്കില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചതിനെത്തുടർന്ന് സന്ദർശനം റദ്ദാക്കിയിരുന്നു.
രാഷ്ട്രപതിയുടെ സന്ദർശന ത്തോടനുബന്ധിച്ച് കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണവുമാണ് കൊച്ചിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. എറണാകുളത്തു നിന്നും പശ്ചിമകൊച്ചിയിലേക്കും തിരിച്ചുമുള്ള വാഹനങ്ങൾ ഉച്ച മുതൽ തേവര ജംഗ്ഷനിൽ നിന്നും തേവര ഫെറി വഴിയാണ് യാത്ര ചെയ്യേണ്ടത്.
9 ന് രാഷ്ട്രപതി ഡൽഹിയിലേക്ക് മടങ്ങും.
ശബരിമല ദർശനത്തിനായി രാഷ്ട്രപതിക്ക് സുരക്ഷയൊരുക്കാൻ നാല് ദിവസമാണ് ഉണ്ടായിരുന്നത്. ഇത്ര കുറഞ്ഞ ദിവസത്തിനുള്ളിൽ സുരക്ഷ ഒരുക്കുക പ്രായോഗികമല്ലെന്ന് ആശങ്കയുയർന്നു. അങ്ങനെയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സുരക്ഷ ഒരുക്കാൻ ബുദ്ധിമുട്ടാണെന്ന് അറിയിച്ചത്. തിരക്കുള്ള സമയമായതു കൊണ്ട് തന്നെ ഭക്തരെ നിയന്ത്രിക്കുക ബുദ്ധിമുട്ടാണെന്നും പൊലീസ് അറിയിച്ചു.
Story Highlights: President, Ramnath Kovind
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here