അന്താരാഷ്ട്ര കലാ കരകൗശല മേളയുടെ മാധ്യമ അവാർഡ് ട്വന്റിഫോർ ന്യൂസ് എഡിറ്റർ ദീപക് ധർമടത്തിന്

അന്താരാഷ്ട്ര കലാ കരകൗശല മേളയുടെ മാധ്യമ അവാർഡ് വിതരണം ചെയ്തു. ദൃശ്യമാധ്യമ വിഭാഗത്തിലേ അവാർഡ് മന്ത്രി ടിപി രാമകൃഷ്ണൻ 24 ന്യൂസ് എഡിറ്റർ ദീപക് ധർമടത്തിന് സമ്മാനിച്ചു.
ക്യാഷ് അവാർഡുംശിൽപവുമാണ് പുരസ്‌കാരം. ട്വന്റിഫോർ മോർണിംഗ് ന്യൂസിൽ സംപ്രേഷണം ചെയ്ത പോക്‌റാനിലെ കളിമൺ ശിൽപികളെ കുറിച്ചുള്ള റിപ്പോർട്ടിനാണ് പുരസ്‌കാരം.വിഎൽ അരുൺ (മനോരമ ന്യൂസ്) സി.എം മനോജ് കുമാർ (മാതൃഭൂമി), വിനോദ് സവിധം (കേരളകൗമുദി) എന്നിവരും അവാർഡ് ഏറ്റുവാങ്ങി.
Read Also : സംസ്ഥാന സർക്കാരിന്റെ മികച്ച വാർത്താ അവതാരകയ്ക്കുള്ള പുരസ്‌കാരം ട്വന്റിഫോർ ന്യൂസ് എഡിറ്റർ അനുജക്ക്
കെ ദാസൻ എംഎൽഎ ചടങ്ങിൽ അധ്യക്ഷനായി. പയ്യോളി മുൻസിപ്പൽ ചെയർപേഴ്‌സൺ വി.ടി ഉഷ, സബ് കലക്ടർ പ്രിയങ്ക ജി, നബാർഡ് ജില്ലാ വികസന മാനേജർ ജെയിംസ് പി. ജോർജ്, കൗൺസിലർ ഉഷ വളപ്പിൽ, ഹാന്റി ക്രാഫ്റ്റ് സ് പ്രൊമോഷൻ ഓഫീസർ കാതറിൻ ജോസ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, എന്നിവർ പങ്കെടുത്തു.
Story Highlights- twentyfour, award
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here