Advertisement

ഫീസിളവ് ആവശ്യപ്പെട്ട് പരിയാരം ഗവ. മെഡിക്കൽ കോളജിൽ വിദ്യാർത്ഥി സമരം

January 7, 2020
1 minute Read

കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജിൽ വിദ്യാർത്ഥി സമരം ശക്തമാക്കി. മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുക്കുന്നതിന് മുൻപ് 2018ൽ സ്വാശ്രയ ഫീസിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളാണ് ഫീസിളവാവശ്യപ്പെട്ട് സമര രംഗത്തുള്ളത്. അഞ്ചര ലക്ഷത്തിലേറെ രൂപയാണ് ഇവരുടെ ഫീസ്. സഹകരണ മെഡിക്കൽ കോളജായിരുന്നപ്പോഴുള്ള കമ്മിറ്റി തീരുമാനിച്ച ഫീസാണിത്. സർക്കാർ മെഡിക്കൽ കോളജായിട്ടും സ്‌പെഷ്യൽ ഫീ ഇനത്തിലടക്കം ഭീമമായ തുക അടക്കേണ്ടി വരുന്നു എന്നാണ് പരാതി.

Read Also: പ്രളയത്തില്‍ തകര്‍ന്ന പ്രാദേശിക റോഡുകളുടെ പുനര്‍നിര്‍മാണത്തിന് 961 കോടി

ഒരേ കോഴ്‌സായിട്ടും 2018ൽ പ്രവേശനം നേടിയ ഈ വിദ്യാർത്ഥികളും ഇവർക്ക് ശേഷമുള്ള ബാച്ചും അടയ്ക്കുന്ന ഫീസ് തമ്മിൽ ലക്ഷങ്ങളുടെ അന്തരമുണ്ട്. ഇവർക്ക് തൊട്ട് മുൻപുള്ള ബാച്ചിനും ഫീസ് താരതമ്യേന കുറവാണ്. ഫീസ് ഘടന പുനഃപരിശോധിക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നു.

വിഷയവുമായി ബന്ധപ്പെട്ട് കോടതിയിൽ നൽകിയ ഹർജിയിൽ ഇതുവരെ തീരുമാനമായിട്ടില്ല. ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങാനാണ് തീരുമാനം. പ്രവേശന സമയത്ത് നിശ്ചയിച്ച ഫീസ് ഘടന മാറ്റാൻ നിയമ തടസമുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം.

 

 

 

students strike, pariyaram medical college

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top