Advertisement

ഇന്ത്യ – ശ്രീലങ്ക രണ്ടാം ടി20; ഇന്ത്യക്ക് അനായാസ വിജയം

January 7, 2020
0 minutes Read

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20 യില്‍ ഇന്ത്യക്ക് അനായാസ ജയം. ടോസ് നേടിയ ഇന്ത്യ ശ്രീലങ്കയെ ബാറ്റിംഗിന് അയ്ക്കുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ 142 റണ്‍സ് എടുക്കാനെ ശ്രീലങ്കയ്ക്കായുള്ളൂ. ഓപ്പണര്‍മാരായ കെ എല്‍ രാഹുലും ശിഖര്‍ ധവാനും മികച്ച തുടക്കം നല്‍കിയതോടെ ഇന്ത്യ അനായാസ വിജയം നേടുകയായിരുന്നു.

32 ബോളില്‍ 45 റണ്‍സെടുത്ത് കെ എല്‍ രാഹുലും 29 ബോളില്‍ 32 റണ്‍സെടുത്ത് ശിഖര്‍ ധവാനും ഇന്ത്യക്ക് കരുത്ത് പകര്‍ന്നു. 15 പന്തുകള്‍ ബാക്കി നില്‍ക്കേ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ വിജയത്തിലെത്തിയത്. ശ്രേയസ് അയ്യര്‍ 34, വിരാട് കോലി 30 എന്നിങ്ങനെയും സ്‌കോര്‍ ചെയ്തു. ക്രീസിലെത്തിയ ഋഷഭ് പന്തിന് ഒരു പന്ത് മാത്രമേ നേരിടേണ്ടിവന്നുള്ളൂ. സിക്‌സര്‍ പറത്തിയാണ് കോലി ഇന്ത്യയെ വിജയ തീരത്തെത്തിച്ചത്.

ഇന്ത്യക്കായി ശര്‍ദുല്‍ ഠാക്കൂര്‍ മൂന്നു വിക്കറ്റെടുത്തപ്പോള്‍ നവദീപ് സയ്‌നിയും കുല്‍ദീപ് യാദവും രണ്ടു വീതം വിക്കറ്റ് വീഴ്ത്തി. വാഷ്ങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. 34 റണ്‍സെടുത്ത കുശാല്‍ പെരേരയായിരുന്നു ലങ്കയുടെ ടോപ്പ് സ്‌കോറര്‍. ഓപ്പണര്‍മാരായ ധനുഷ്‌ക ഗുണതിലക 20 ഉം അവിഷ്‌ക ഫെര്‍ണാണ്ടൊ 22ഉം റണ്‍സ് നേടി. ഗുവാഹത്തിയില്‍ നടക്കേണ്ടിയിരുന്ന ഒന്നാം ടി20 മഴമൂലം ഉപേക്ഷിച്ചിരുന്നു. പരമ്പരയിലെ മൂന്നാം മത്സരം വെള്ളിയാഴ്ച പൂനെയില്‍ നടക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top