മരട് ഫ്ലാറ്റ് പൊളിക്കൽ; മലിനീകരണ നിയന്ത്രണത്തിൽ ആശങ്കയുണ്ടെന്ന് പൊല്യൂഷൻ കൺട്രോൾ ബോർഡ്

മരട് ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ടുള്ള മലിനീകരണ നിയന്ത്രണത്തിൽ ആശങ്കയുണ്ടെന്ന് പൊല്യൂഷൻ കൺട്രോൾ ബോർഡ്. നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ലാറ്റ് പൊളിക്കുമ്പോൾ 200 മീറ്ററിൽ പൊടിപടലങ്ങൾ വ്യാപിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ നിശ്ചിത പരിധിക്കപ്പുറത്തേക്ക് പൊടി വ്യാപിച്ച് മലിനീകരണ പ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.
കേരളത്തിൽ ആദ്യമായാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ കെട്ടിടങ്ങൾ തകർക്കുന്നത്. അത് കൊണ്ട് തന്നെ ഈ വിഷയത്തിൽ പൊല്യൂഷൻകൺട്രോൾ ബോർഡും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഒരു പോലെ ആശങ്കയിലാണ്. പൊടിപടലങ്ങൾ നിയന്ത്രിക്കുക എന്നതാണ് പ്രാധാന വെല്ലുവിളി. ഫ്ലാറ്റിന് ചുറ്റുമുള്ള 200 മീറ്ററിൽ പൊടിപടലങ്ങൾ വ്യാപിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ അഞ്ച് കിലോ മീറ്ററിനപ്പുറവും പൊടി വ്യാപിച്ച് മലിനീകരണ പ്രശ്നങ്ങൾ ഉണ്ടാകുമെന്നാണ് ആശങ്ക.
പർട്ടിക്കുലേറ്റ് മാറ്റർ പി എം 2.5 പൊടിയും പി.എം 10 മൈക്രോൺ ഉള്ള പൊടിയും കിലോ മീറ്ററിനപ്പുറവും വ്യാപിക്കാം. ഇത് മലിനീകരണ പ്രശ്നത്തിനപ്പുറം ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. അതിനാൽ തന്നെ ഇത്തരം പൊടികളുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തുമെന്നും ചീഫ് എൻവയോൺമെന്റൽ എഞ്ചിനീയർ 24 നോട് പറഞ്ഞു.
Story Highlights: Maradu Flat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here