ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; ഇന്ത്യക്ക് ഭീഷണിയുയർത്തി ഓസ്ട്രേലിയ തൊട്ടരികിൽ

ഐസിസിയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ഒന്നാം സ്ഥാനത്തിനു ഭീഷണിയുയർത്തി ഓസ്ട്രേലിയ. ന്യൂസിലൻഡിനെതിരെ നടന്ന മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര തൂത്തുവാരിയ ഓസ്ട്രേലിയ ഇന്ത്യയെക്കാൾ 64 പോയിൻ്റ് മാത്രം വ്യത്യാസത്തിൽ രണ്ടാമതാണ്. ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് 360 പോയിൻ്റും രണ്ടാം സ്ഥാനത്തുള്ള ഓസീസിന് 296 പോയിന്റുമാണുള്ളത്.
ഇന്ത്യയും ഓസ്ട്രേലിയയും ഏഴ് വീതം മത്സരങ്ങളാണ് ഇതുവരെ ജയിച്ചത്. പക്ഷേ, ഇന്ത്യ ഏഴു മത്സരങ്ങളും ഓസ്ട്രേലിയ 10 മത്സരങ്ങളുമാണ് കളിച്ചത്. ഒരു സമനിലയും രണ്ട് തോൽവിയും ഓസ്ട്രേലിയക്ക് ഏറ്റുവാങ്ങേണ്ടി വന്നു. ഇന്ത്യക്ക് ഇനിയുള്ള ടെസ്റ്റ് പരമ്പര ന്യൂസിലൻഡ് പര്യടനത്തിലാണ്. ന്യൂസിലൻഡിൽ നടക്കുന്ന പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച വെച്ചാൽ മാത്രമേ ഇന്ത്യക്ക് ഒന്നാം സ്ഥാനത്ത് തുടരാനാവൂ.
അതേ സമയം, ഇന്ത്യയെയും ഓസ്ട്രേലിയയെയും മാറ്റി നിർത്തിയാൽ മറ്റു ടീമുകളൊന്നും ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ കാര്യമായ നേട്ടമുണ്ടാക്കിയിട്ടില്ല. മൂന്നാം സ്ഥാനത്തുള്ള പാകിസ്താന് 80 പോയിൻ്റ് മാത്രമാണുള്ളത്. ശ്രീലങ്ക (80), ന്യൂസിലാന്‍ഡ് (60), ഇംഗ്ലണ്ട് (56), ദക്ഷിണാഫ്രിക്ക (30) എന്നിവരാണ് പട്ടികയിലെ മറ്റു സ്ഥാനക്കാർ.
Story Highlights: Test Championship, India, Australia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here