Advertisement

മെക്‌സിക്കോയിൽ മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് കാണാതാകുന്നവരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്

January 7, 2020
1 minute Read

മെക്‌സിക്കോയിൽ മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് അറുപതിനായിരത്തിലധികം പേരെ കാണാതായതായി റിപ്പോർട്ട്. ഔദ്യോഗിക കണക്കു പ്രകാരം 61637 പേരെയാണ് മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് ഇതിനോടകം കാണാതായിരിക്കുന്നതെന്നാണ് ദേശീയ രജിസ്ട്രി മേധാവി കർല ക്വിന്റാന വ്യക്തമാക്കുന്നത്.

കാണാതായവരിൽ നാലിലൊന്നും സ്ത്രീകളാണെന്നും ക്വിന്റാന കൂട്ടിച്ചേർത്തു. ഇന്നലെയാണ് മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് പൊലീസും മയക്കുമരുന്ന് മാഫിയകളുമായി തമ്മിലുള്ള ഏറ്റുമുട്ടലുകളിൽ കാണാതായവരുടെ എണ്ണം സംബന്ധിച്ച കണക്കുകൾ മെക്‌സിക്കൻ സർക്കാർ പുറത്തുവിട്ടത്.

മുൻപ് കാണാതായവരുടെ എണ്ണം സർക്കാർ തിട്ടപ്പെടുത്തിയിരുന്നെങ്കിലും അത് കൃത്യമല്ലെന്ന് സൂചിപ്പിക്കുന്നതാണ് നിലവിലെ കണക്കുകൾ. പഴയ കണക്കുകളിൽ നിന്ന് 50 ശതമാനത്തിന്റെ വർധനയാണ് പുതിയ കണക്കുകളിൽ പ്രകടമാകുന്നത്. അധികാരത്തിലെത്തി ഒരു വർഷം മാത്രമായ പ്രസിഡന്റ് ആൻഡ്രസ് മാനുവൽ ലോപസ് നയിക്കുന്ന സർക്കാരിനു കീഴിലാണ് ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

Story highlight: mexico, drugs case, missing persons

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
ദർബാർ ഹാളിൽ പൊതുദർശനം
വിലാപയാത്രയായി ആലപ്പുഴയിലേക്ക്
സംസ്കാരം ബുധനാഴ്ച
Top