ഇറാൻ-അമേരിക്ക യുദ്ധ ഭീതി; ഇറാഖ്, ഗൾഫ്, ഇറാൻ വ്യോമപാതകൾ ഒഴിവാക്കാൻ ഇന്ത്യൻ വിമാന കമ്പനികൾക്ക് നിർദേശം

ഇറാൻ-അമേരിക്ക യുദ്ധ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാഖ്, ഗൾഫ്, ഇറാൻ വ്യോമപാതകൾ ഒഴിവാക്കാൻ ഇന്ത്യൻ വിമാന കമ്പനികൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി.
ഇന്ത്യക്കാരോട് ഇറാഖ് സന്ദർശനം കഴിവതും ഒഴിവാക്കണമെന്ന് വിദേശ കാര്യ മന്ത്രാലയവും നിർദേശം നൽകിയിട്ടുണ്ട്. ഇറാഖിൽ താമസിക്കുന്ന ഇന്ത്യക്കാരോട് സുരക്ഷിതരായിരിക്കാനും ആവശ്യപ്പെട്ടു. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ ഇത് പാലിക്കണം എന്ന് വിദേശ കാര്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
Read Also : തിരിച്ചടിച്ച് ഇറാൻ; അമേരിക്കൻ വ്യോമതാവളങ്ങൾക്ക് നേരെ ഇറാന്റെ മിസൈലാക്രമണം
ബാഗ്ദാദിലെ ഇന്ത്യൻ എംബസിയും ഏർബിലിൽ ഉള്ള കോണ്‌സുലേറ്റും സാധാരണ ഗതിയിൽ തുറന്ന് പ്രവർത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇന്ന് പുലർച്ചെയാണ് ഇറാൻ സൈനിക മേധാവി ഖാസിം സുലൈമാനിയുടെ വധത്തിന് മറുപടിയെന്നോണം ഇറാഖിലുള്ള യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ ബാലിസ്റ്റിക്ക് മിസൈൽ ആക്രമണം നടത്തിയത്. ഏതാണ്ട് 12ഓളം മിസൈലുകൾ ആണ് സൈനികതാവളങ്ങൾ ലക്ഷ്യമാക്കി ഇറാൻ വിക്ഷേപിച്ചതെന്ന് ആഗോളമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Story Highlights- Iran-US
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here