ജെഎൻയു അക്രമം; അപലപിച്ച് ഗംഭീറും ജ്വാല ഗുട്ടയുമടക്കമുള്ള താരങ്ങൾ

ന്യൂഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴിസിറ്റിയിൽ നടന്ന അക്രമത്തെ അപലപിച്ച് കായിക താരങ്ങൾ. ബിജെപി എംപിയും മുൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീർ, അടുത്തിടെ വിരമിച്ച മുൻ താരം ഇർഫാൻ പത്താൻ, ബാഡ്മിൻ്റൺ താരം ജ്വാല ഗുട്ട, ടെന്നിസ് താരം രോഹൻ ബൊപ്പണ്ണ, ക്രിക്കറ്റ് താരം മനോജ് തിവാരി, മുൻ താരവും കമൻ്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ എന്നിവരൊക്കെ അക്രമ സംഭവങ്ങളെ അപലപിച്ചു.
Such violence on university campus is completely against the ethos of this country. No matter what the ideology or bent of mind, students cannot be targeted this way. Strictest punishment has to be meted out to these goons who have dared to enter the University #JNU
— Gautam Gambhir (@GautamGambhir) January 5, 2020
“ഇത് ഇന്ത്യയുടെ ധാര്‍മികതയ്ക്ക് നിരക്കുന്നതല്ല. ഏതു രാഷ്ട്രീയത്തിന്റെ പേരിലായാലും ഈ അക്രമണത്തെ ന്യായീകരിക്കാനാകില്ല. വിദ്യാര്‍ഥികളെ ഈ രീതിയില്‍ ലക്ഷ്യമാക്കരുത്. എന്തു വന്നാലും സർവകലാശാലയിൽ കടന്നുകയറിയ ഗുണ്ടകൾക്കെതിരെ കര്‍ശന നടപടിയുണ്ടാകണം”- ഗംഭീർ പറഞ്ഞു.
What happened in JNU yesterday is not a regular incident.
Students being attacked by armed mob inside University campus, in hostels, is as broken as it can get. This isn’t helping our country’s image #JNUViolence— Irfan Pathan (@IrfanPathan) January 6, 2020
ജെഎൻയുവിലുണ്ടായത് അത്യപൂർവ സംഭവമാണെന്നായിരുന്നു ഇർഫാൻ പത്താൻ്റെ അഭിപ്രായം. ക്യാമ്പസിനകത്തും ഹോസ്റ്റലിനകത്തും വെച്ച് ആയുധധാരികളായ ഗുണ്ടകൾ വിദ്യാർത്ഥികളെ ആക്രമിക്കുന്നു. ഇതൊന്നും നമ്മുടെ രാജ്യത്തിൻ്റെ പ്രതിഛായക്ക് ഗുണം ചെയ്യില്ലെന്നും ഇർഫാൻ പ്രതികരിച്ചു. ക്യാമ്പസിനകത്തു കയറി വിദ്യാർത്ഥികളെ ആക്രമിക്കാൻ ഗുണ്ടകൾക്ക് സഹായം ലഭിച്ചിട്ടുണ്ടെന്നും കായിക ലോകം ഇതിനെതിരെ പ്രതികരിക്കണമെന്നും ജ്വാല ഗുട്ട ട്വിറ്ററിൽ കുറിച്ചു. സംഭവം നാണക്കേണ്ടുണ്ടാക്കുന്നതാണെന്ന് രോഹൻ ബൊപണ്ണയും പ്രതികരിച്ചു.
We as sportsperson represent INDIA…and now students of our country are being beaten up and the goons have been let off…
I request all the GREATS of the sports of INDIA…speak for our students…they are our future!! #condemnviolence #JNUattack #JNUVioence— Gutta Jwala (@Guttajwala) January 6, 2020
മുഖംമൂടിധാരികളായ നൂറോളം ആളുകളാണ് അഞ്ചാം തിയതി ജെഎൻയുവിൽ അക്രമം നടത്തിയത്. വിദ്യാർത്ഥികളെ ക്രൂരമായി ആക്രമിച്ച അവർ അധ്യാപകരെയും വെറുതെ വിട്ടില്ല. അക്രമത്തിൽ ഒരു അധ്യാപികയുടെ തലക്ക് മാരകമായി പരിക്കേറ്റു.
സർവകലാശാലയിലെ വിദ്യാർത്ഥികളുടെ ഹോസ്റ്റലുകളായ സബർമതി, മഹി മാന്ദ്വി, പെരിയാർ തുടങ്ങിയവക്ക് നേരെയാണ് വൈകീട്ട് ഏഴ് മണിയോടെ ആക്രമണമുണ്ടായത്.
Story Highlights: JNU Attack, Gautam Gambhir, Irfan Pathan, Jwala Gutta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here