കലൂർ സ്വദേശിയായ പെൺകുട്ടിയുടെ കൊലപാതകം; പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിച്ചു

കലൂർ സ്വദേശിയായ പെൺകുട്ടിയെ കാമുകൻ കൊലപ്പെടുത്തിയ സംഭവം, പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു. കളമശേരി മെഡിക്കൽ കോളജിൽ പൊലീസ് സർജന്റെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോർട്ടം നടപടികൾ നടക്കുന്നത്. കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ട കലൂർ സ്വദേശിയായ പെൺകുട്ടിയുടെ മൃതദേഹം വാൽപ്പാറ വനത്തിൽ നിന്നും കണ്ടെത്തിയത്. അതേ സമയം പിടിയിലായ പ്രതി സഫറിനെ കോടതിയിൽ ഹാജരാക്കി. പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
സൗഹൃദം തുടരാനാകില്ലെന്ന് പെൺകുട്ടി പറഞ്ഞതാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രതി സഫർ പൊലീസിൽ മൊഴി നൽകിയത്. എറണാകുളത്തു നിന്നും വാഹനം മോഷ്ടിച്ചെന്ന പരാതിയെ തുടർന്ന് വാൽപ്പാറ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്. ഹ്യൂണ്ടായ് ഷോറൂമിൽ ജോലി ചെയ്യുന്ന ഇയാൾ സർവീസിന് ഏൽപ്പിച്ചിരുന്ന കാറുമായാണ് വാൽപ്പാറയിലെത്തിയത്. കാറിൽവച്ച് പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു.
Story highlight: Girl murdered in Kaloor, Postmortem
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here