രാജ്യത്ത് കടുവകളുടെ എണ്ണം വർധിക്കുന്നു

രാജ്യത്ത് കടുവകളുടെ എണ്ണം വർധിക്കുന്നു. 2018ൽ നടന്ന സെൻസസ് പ്രകാരം രാജ്യത്തെ പ്രായപൂർത്തിയായ കടുവകളുടെ എണ്ണം 2967 ആയിരുന്നു. ഉത്തരാഖണ്ഡിലെ ടെറായിലാണ് കടുവകളുടെ എണ്ണം ഏറ്റവും കൂടുതൽ രേഖപ്പെടുത്തപ്പെട്ടത്. 2014ലെ സെൻസറിൽ 79 കടുവകളാണ് ടെറായിൽ ഉണ്ടായിരുന്നത്. ഇത് 2018 ആയപ്പോഴേക്കും അക്കൊല്ലത്തെ മാത്രം കടുവകൾ 119 ആയി ഉയർന്നു.
ടെറായിൽ ഒരു അമ്മക്കടുവ തൻ്റെ അഞ്ച് മക്കൾക്കൊപ്പം നടന്ന് നീങ്ങുന്ന ചിത്രം വൈറലായിരുന്നു. ഇതേത്തുടർന്നാണ് വിഷയത്തിൽ ട്വിറ്റർ ഹാൻഡിലുകൾ ചർച്ച നടത്തിയത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ പർവീൻ കസ്വാൻ ആണ് ചിത്രം പങ്കുവെച്ചത്. ‘ഇത് ഒരു മാജിക്കൽ ചിത്രമാണ്. അമ്മക്കടുവക്കൊപ്പമുള്ള കുഞ്ഞുങ്ങളെ എണ്ണി നോക്കൂ. ഇത് കണ്ടതിനു ശേഷം എത്ര ആളുകൾ സന്തോഷിക്കുമെന്ന് എനിക്കറിയാം. വംശനാശഭീഷണിയിൽ നിന്ന് ഇങ്ങനെ തിരികെ വരാൻ ഒരുപാട് പേർ ശ്രമിച്ചിട്ടുണ്ട്.”- അദ്ദേഹം ചിത്രം പങ്കു വെച്ചതിനു ശേഷം കുറിച്ചു.
ടെറായ് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആവാസവ്യവസ്ഥകളിൽ ഒന്നാണ്. ലോകത്തിൽ തന്നെ കടുവകൾക്ക് സുരക്ഷിതമായി വസിക്കാവുന്ന ഇടമായി ഇന്ത്യ മാറിയിട്ടുണ്ട്. എണ്ണത്തിലെ വർധന അതാണ് കാണിക്കുന്നത്.
This is magical picture. Count the #cubs with #tigress. I know for a reason how few people will be elated after seeing this. Efforts are helping in making this species bounce back from verge of extinction. PC Siddharth Singh. Magical Terai. pic.twitter.com/ZIaMlUAxBj
— Parveen Kaswan, IFS (@ParveenKaswan) January 6, 2020
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here