അയ്യപ്പ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് മരണം

തീർത്ഥാടക സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് അയ്യപ്പഭക്തരായ മൂന്ന് പേർ മരിച്ചു.
ആറ് പേർക്ക് പരുക്കേറ്റു. കാസർഗോഡ് മഞ്ചേശ്വരം സ്വദേശി അക്ഷയ്, അങ്ങാടിപദവ് സ്വദേശി മോനപ്പ മേസ്ത്രി, ബജ്ജ സ്വദേശി കിശൻ എന്നിവരാണ് മരിച്ചത്. ശബരിമല, തിരുപ്പതി ദർശനം കഴിഞ്ഞ് മടങ്ങവേ ദേശീയപാതയിൽ ഗുഡെ മാരനഹള്ളിയിൽവച്ചാണ് അപകടമുണ്ടായത്.
രാഘവേന്ദ്ര, കേശവ, ചന്ദ്രശേഖർ, മഹാബല, ബാലകൃഷ്ണ എന്നിവരാണ് ഗുരുതര പരിക്കുകളോടെ ചികിത്സയിലുള്ളത്. ഇവർ സഞ്ചരിച്ച വാഹനത്തിന്റെ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. പുലർച്ചെ കുദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here