ജെഎൻയു ആക്രമണത്തിന്റെ കാരണങ്ങൾ വിശദീകരിക്കുന്ന എബിവിപി, ഐസ പ്രവർത്തകരുടെ വീഡിയോ പുറത്ത്

ജെഎൻയുവിലെ ആക്രമണത്തിന്റെ കാരണങ്ങൾ ഇരു വിഭാഗങ്ങളും വിശദീകരിക്കുന്ന വീഡിയോ പുറത്ത്. ഇന്ത്യാ ടുഡേ ചാനൽ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലാണ് ഇത് പുറത്തായത്. മുഖം മൂടി ആക്രമണം ആസൂത്രണം ചെയ്തത് എബിവിപിയാണെന്ന് പ്രവർത്തകൻ പറയുന്ന വീഡിയോയും സെർവർ റൂം തകർത്തതിന്റെ കാരണം ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയായ ഐസയിലെ അംഗം പറയുന്നതുമാണ് പുറത്ത് വന്നത്.
ഇടത് വിദ്യാർത്ഥികൾ നടത്തിയ ആക്രമണത്തിന്റെ പ്രതികാരമായാണ് മുഖം മൂടി ആക്രമണമെന്ന് ഫ്രഞ്ച് ഡ്രിഗ്രി വിദ്യാർത്ഥി അക്ഷത് അശ്വതി പറയുന്നു. സെർവർ റൂം തകർത്തത് സർവകലാശാലയുടെ പ്രവർത്തനം തടസപ്പെടുത്താൻ ലക്ഷ്യമിട്ടാണെന്ന് ഐസ അംഗം ഗീത പറയുന്നതും ഇന്ത്യാ ടുഡേ പുറത്തുവിട്ട വീഡിയോയിലുണ്ട്. ആവശ്യങ്ങൾ അംഗീകരിക്കാൻ വിസി തയ്യാറാകാത്തതിനാലാണ് ഇതിലേക്ക് കടന്നതെന്നും ഗീത വ്യക്തമാക്കുന്നു. അതേസമയം അക്ഷത് തങ്ങളുടെ പ്രവർത്തകനല്ലെന്ന് എബിവിപി വ്യക്തമാക്കി.
അതിനിടെ കഴിഞ്ഞ ദിവസം നടത്തിയ മാർച്ചിനിടെ പൊലീസ് ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയതിനും 144 ലംഘിച്ചതിനും ജെഎൻയു വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു.
story highlights- jnu, abvp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here