വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളജിലെ തിരിമറികള്‍ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്

വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളജിലെ തിരിമറികള്‍ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്. അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാല്‍ കോളജിന്റെ അനുമതിപത്രവും രജിസ്ട്രേഷനും നേരത്തെ റദ്ദ് ചെയ്തിരുന്നു. ആരോഗ്യ സര്‍വ്വകലാശാല എംബിബിഎസ് മൂന്നാം വര്‍ഷ പാര്‍ട്ട് ഒന്ന് പരീക്ഷ എഴുതാന്‍ അനുമതി തേടി എസ്ആര്‍ മെഡിക്കല്‍ കോളജിലെ 16 വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
കേസില്‍ എസ്ആര്‍ മെഡിക്കല്‍ കോളജിലെ തിരിമറികള്‍ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഹൈക്കോടതി രജിസ്ട്രാര്‍മാരില്‍ ഒരാളുടെ നേതൃത്വത്തിലുള്ള സമിതിയാകും വിഷയം അന്വേഷിക്കുക. മുതിര്‍ന്ന രണ്ട് അഭിഭാഷകര്‍, ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍ എന്നിവര്‍ സമിതിയില്‍ അംഗങ്ങളാകും. സമിതിയുടെ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാകും അന്തിമ വിധി പറയുക.
അതേസമയം, സര്‍വ്വകലാശാലയുടെ പരീക്ഷയെഴുതാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് 16 വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയും ഹൈക്കോടതി തീര്‍പ്പാക്കി. കോടതിയെ സമീപിച്ച 16 പേര്‍ക്ക് പരീക്ഷ എഴുതാന്‍ അവസരം നല്‍കണമെന്നും അന്തിമ വിധി വരുന്നതുവരെ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കരുതെന്നും ആരോഗ്യ സര്‍വ്വകലാശാലയോട് കോടതി നിര്‍ദേശിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here