ബലാത്സംഗത്തിനിരയായി മരിച്ച പെൺകുട്ടിയുടെ മൃതദേഹം ഏറ്റെടുക്കാൻ ആളില്ല; സംസ്‌കാര ചടങ്ങുകൾ നടത്തി പൊലീസ്

ബലാത്സംഗത്തിനിരയായി ആശുപത്രിയിൽ മരിച്ച പെൺകുട്ടിയുടെ മൃതദേഹം ഏറ്റെടുക്കാൻ ആരുമില്ലാതെ വന്നതോടെ അന്ത്യ കർമ്മങ്ങൾ നടത്തി പൊലീസ്. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. പെൺകുട്ടിയുടെ കൂടുതൽ വിവരങ്ങൾ ലഭിക്കാതെ വരികയും മൃതദേഹം അജ്ഞാതമായി തുടരുകയും ചെയ്തതോടെയാണ് ശവസംസ്‌കാര ചടങ്ങുകൾ പൊലീസ് നടത്തിയത്.
ഹിന്ദു ആചാരപ്രകാരമാണ് ചടങ്ങുകൾ നടന്നത്. ശവസംസ്‌കാര ചടങ്ങുകൾക്ക് ശേഷം ഹിന്ദു ആചാരപ്രകാരമുള്ള ‘ഭോജ്’ അടക്കമുള്ളവ പൊലീസുകാർ നടത്തി. ഇരയുടെ മൃതദേഹത്തിന് അവകാശികൾ ഇല്ലാതെ വന്നതോടെയാണ് പൊലീസ് ഉത്തരവാദിത്തം ഏറ്റെടുത്തതെന്ന് പൊലീസ് സൂപ്രണ്ട് ബോട്രെ രോഹൻ പ്രമോദ് പറഞ്ഞു. ഇത് പ്രശംസനീയമാണ്. ഇത്തരം നടപടികൾ പൊലീസും പൊതുജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മികച്ചതാക്കുമെന്നും എസ് പി പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here