Advertisement

ഡിജിസിഎ അധികൃതർ വിഡ്ഢികളും മന്ദബുദ്ധികളുമെന്ന് ബോയിംഗ് കമ്പനി ജീവനക്കാർ

January 11, 2020
0 minutes Read

ഇന്ത്യയുടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡിസിജിഎ) അധികൃതർ വിഡ്ഢികളും മന്ദബുദ്ധികളുമെന്ന് ബോയിംഗ് കമ്പനി ജീവനക്കാർ. 2017ൽ 737 മാക്‌സ് വിമാനങ്ങൾക്ക് ഇന്ത്യയിൽ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ നടക്കുന്നതിനിടെയാണ് ഏവിയേഷൻ ഉദ്യോഗസ്ഥർക്കെതിരെ ഡിജിസിഎ ഇങ്ങനൊരു പാരമാർശം നടത്തിയത്. കമ്പനിയുടെ ആഭ്യന്തര രേഖകളിലാണ് പരാമർശമുള്ളത്.

വ്യാഴാചയാണ് ബോയിംഗ് കമ്പനിയുടെ ആഭ്യന്തരവിവരങ്ങൾ അടങ്ങിയ രേഖകൾ അമേരിക്കൻ വ്യോമയാന റെഗുലേറ്റർ എഫ്എഎയ്ക്കും യുഎസ് കോൺഗ്രസിനും മുന്നിൽ ഹാജരാക്കിയത്. 346 പേർ മരിച്ചതിനു പിന്നാലെ 2019ആദ്യം ലോകത്തിലെ വിവിധ വ്യോമയാന അതോറിറ്റികൾ 737 വിമാനങ്ങൾ നിരോധിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top