പാക് അധിനിവേശ കശ്മീർ വീണ്ടെടുക്കാൻ തയാർ: കരസേനാ മേധാവി

പാക് അധിനിവേശ കശ്മീർ വീണ്ടെടുക്കാൻ തയാറെന്ന് കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ്. സേനക്ക് പദ്ധതികളുണ്ടെന്നും നിർദേശം ലഭിച്ചാൽ പ്രാവർത്തികമാക്കുമെന്നും സൈനിക മേധാവി ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.പാക് അധീന കാശ്മീർ ഇന്ത്യയുടേതാണെന്ന് നേരത്തെ തന്നെ നിലപാട് കൈകൊണ്ടിട്ടുണ്ട്. ആയുധങ്ങളും സജ്ജമാണെന്നും ജനറൽ പറഞ്ഞു. ആക്രമണങ്ങളും നുഴഞ്ഞു കയറ്റങ്ങളും തടയുകയാണ് യഥാർത്ഥ ലക്ഷ്യം. ജനുവരി 26ന് നടക്കുന്ന റിപ്പബ്ലിക് ദിന ചടങ്ങുകളോടനുബന്ധിച്ചാണ് സൈനിക മേധാവി മാധ്യമങ്ങളെ കണ്ടത്.
Read Also: മരട് ഫ്‌ളാറ്റ് പൊളിക്കൽ: ഇരുനൂറ് മീറ്റർ പരിധിയിൽ അഞ്ച് മണി വരെ നിരോധനാജ്ഞ
നേരത്തെ കശ്മീരിലെ നിയന്ത്രണങ്ങളെ ചോദ്യം ചെയ്തുള്ള ഹർജികളിൽ നിർണായക ഉത്തരവുമായി സുപ്രിം കോടതി രംഗത്തെത്തിയിരുന്നു. ഇന്റർനെറ്റ് സേവനം മൗലികാവകാശമാണെന്ന് കോടതി പറഞ്ഞു. പൗരന്മാരുടെ അവകാശം സംരക്ഷിക്കുക കോടതിയുടെ ചുമതലയാണ്. കശ്മീരിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നും കോടതി പറഞ്ഞു.
ഇന്റർനെറ്റ് മൗലികാവകാശത്തിന്റെ ഭാഗമാണ്. പ്രത്യേക സാഹചര്യത്തിൽ നിയന്ത്രണങ്ങളാകാം. എന്നാൽ പൂർണമായി റദ്ദാക്കരുത്. സർക്കാർ വെബ്സൈറ്റുകളും, ഇന്റർനെറ്റ് ബാങ്കിംഗ് സേവനങ്ങൾ എന്നിവ നൽകണം.
pakistan, jammu and kashmir
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here