‘ആദ്യം സ്വന്തം ജനന സർട്ടിഫിക്കറ്റ് കാണിക്കൂ, ശേഷം കുടുംബാംഗങ്ങളുടേയും’; നരേന്ദ്രമോദിയോട് അനുരാഗ് കശ്യപ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. നരേന്ദ്ര മോദി സ്വന്തം ജനന സർട്ടിഫിക്കറ്റും ഒപ്പം അച്ഛൻ അടക്കമുള്ള എല്ലാ കുടുംബാംഗങ്ങളുടെയും ജനന സർട്ടിഫിക്കറ്റും പൊതുജനത്തിന് മുന്നിൽ പ്രദർശിപ്പിക്കണമെന്ന് അനുരാഗ് കശ്യപ് പറഞ്ഞു. അതിന് ശേഷം മാത്രം പൗരന്മാരുടെ ജനന സർട്ടിഫിക്കറ്റ് ആവശ്യപ്പെടണമെന്നും അനുരാഗ് കശ്യപ് കൂട്ടിച്ചേർത്തു.
മോദി സാക്ഷരനാണോ എന്ന് ആദ്യം തെളിയിക്കണം. എന്നിട്ട് കൂടുതൽ സംസാരിക്കാമെന്നും അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തു. കേന്ദ്രസർക്കാറിനെയും അനുരാഗ് കശ്യപ് രൂക്ഷമായി വിമർശിച്ചു.
तालिबान भी Afghanistan में यही करता था । बच्चों को कम उमर में पकड़ कर आतंकवादी बनाता था । #fuckCAA https://t.co/60RH2ZZW2r
— Anurag Kashyap (@anuragkashyap72) 11 January 2020
ഒരു ചോദ്യം പോലും നേരിടാനാകാത്ത സർക്കാറാണിതെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് വീക്ഷണമോ പദ്ധതികളോ ഒന്നും സർക്കാറിനില്ലെന്നും അനുരാഗ് തുറന്നടിച്ചു. പൗരത്വ നിയമം പ്രാബല്യത്തിൽ വന്നതിന് പിന്നാലെയാണ് മോദിയേയും കേന്ദ്ര സർക്കാരിനേയും വിമർശിച്ച് അനുരാഗ് കശ്യപ് രംഗത്തെത്തിയത്. ജനുവരി പത്തിനായിരുന്നു പൗരത്വ നിയമം പ്രാബല്യത്തിൽ വന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here