‘അയ്യപ്പനും കോശിയും’ ടീസർ പുറത്ത്; പൃഥ്വിയുടെ ശത്രുവായി ബിജു മേനോൻ

അനാർക്കലിക്ക് ശേഷം സച്ചി, പൃഥ്വിരാജ്, ബിജു മേനോൻ ടീം ഒരുമിക്കുന്ന അയ്യപ്പനും കോശിയും സിനിമയുടെ ടീസർ പുറത്ത്. തിരക്കഥാകൃത്തായ സച്ചി തന്നെയാണ് സിനിമ സംവിധാനം ചെയ്യുന്നത്.
Read Also: ആൻഡ്രോയ്ഡ് കുഞ്ഞപ്പനിൽ തകർത്തഭിനിയിച്ച ആ കുഞ്ഞൻ റോബോർട്ട് ഇവിടെയുണ്ട്
അട്ടപ്പാടിയിലെ സബ് ഇൻസ്പെക്ടർ അയ്യപ്പനായി വ്യത്യസ്ത ലുക്കിൽ ബിജു മേനോനും പട്ടാളത്തിൽ നിന്ന് പിരിഞ്ഞ് പോന്ന ഹവീൽദാർ കോശിയായി പൃഥ്വിയുമെത്തുന്ന ചിത്രത്തിൽ രഞ്ജിത്ത് പൃഥ്വിയുടെ അച്ഛൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
നാല് വർഷത്തിന് ശേഷം സച്ചി ഒരുക്കുന്ന ചിത്രത്തിൽ അന്ന രേഷ്മ രാജൻ, സാബു മോൻ തുടങ്ങിയവരും അഭിനയിക്കുന്നു. സംവിധായകൻ രഞ്ജിത്തിന്റെ നിർമാണ- വിതരണ കമ്പനിയായ ഗോൾഡ് കോയിൻ മോഷൻ പിക്ച്ചേഴ്സാണ് നിർമാണം. സംഗീതവും പശ്ചാത്തല സംഗീതവും ജേക്സ് ബിജോയ്. ക്യാമറ- സുദീപ് ഇളമൺ, പാലക്കാടും അട്ടപ്പാടിയുമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.
ayyappanum koshiyum, film teaser, pritviraj, biju menon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here