ബ്രിട്ടീഷ് അംബാസഡറെ ഇറാൻ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്ത ബ്രിട്ടീഷ് അംബാസഡറെ ഇറാൻ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ഇറാനിലെ ബ്രിട്ടീഷ് അംബാസഡർ റോബ് മകെയിറിനെയാണ് അറസ്റ്റ് ചെയ്ത് വിട്ടയച്ചത്. യുക്രെയ്ൻ വിമാനം വെടിവെച്ചിട്ടതുമായി ബന്ധപ്പെട്ട് തെഹ്‌റാനിൽ നടന്ന പ്രതിഷേധ പരിപാടിയിൽ റോബ് പങ്കെടുത്തിരുന്നു.
♦️#سفير_انگليس در تهران به دليل تحريك و ساماندهي تحركات مشكوك در مقابل دانشگاه اميركبير براي ساعتی بازداشت و سپس آزاد شد/تسنیم pic.twitter.com/zBKx8wDgA0
— ? اعتمادآنلاين (@EtemadOnline) 11 January 2020
സർക്കാർ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനാണ് റോബ് മകെയിറിനെ അറസ്റ്റ് ചെയ്തതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, തങ്ങളുടെ പ്രതിനിധിയെ വ്യക്തമായ വിശദീകരണമില്ലാതെ അറസ്റ്റ് ചെയ്തത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് യു.കെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here