Advertisement

കായലിലേക്ക് അവശിഷ്ടങ്ങൾ വീഴാതെ 47 ഡിഗ്രി ചെരിവിൽ ജെയിൻ കോറൽ കോവ് പൊളിക്കും: ജെറ്റ് ഡിമോളിഷൻ സിഇഒ

January 12, 2020
2 minutes Read

കായലിലേക്ക് അവശിഷ്ടങ്ങൾ വീഴാതെ ജെയിൻ കോറൽ കോവ് ഫ്‌ളാറ്റ് സമുച്ചയം പൊളിക്കാനാകുമെന്ന് ജെറ്റ് ഡിമോളിഷൻ കമ്പനി സിഇഒ ജോ ബ്രിഗ്മാൻ. ഫ്‌ളാറ്റിന്റെ കിഴക്ക് ഭാഗത്തുള്ള സ്ഥലത്തേക്ക് 47 ഡിഗ്രി ചെരിച്ച് കെട്ടിടം വീഴ്ത്തും. മുൻഭാഗത്തുള്ള കെട്ടിടത്തെയും സ്‌ഫോടനം ബാധിക്കില്ല. നിയന്ത്രിത സ്‌ഫോടനത്തിന് വെല്ലുവിളി കുറവാണെന്നും ജോ ബ്രിഗ്മാൻ പറഞ്ഞു.

Read Also: മരട് ഫ്‌ളാറ്റ് പൊളിക്കൽ ദൃശ്യ ലോകത്തേക്ക്; ഒരുങ്ങുന്നത് രണ്ട് സിനിമകളും ഒരു ഡോക്യുമെന്ററിയും

ഇന്ന് തകർക്കുക ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നീ ഫ്‌ളാറ്റ് കെട്ടിടങ്ങളാണ്. ജെയിൻ കോറൽ കോവ് രാവിലെ 11 മണിക്കും ഗോൾഡൻ കായലോരം ഉച്ചക്ക് രണ്ടിനും പൊളിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. ഹോളി ഫെയ്ത്ത് എച്ച്ടുഒയും ആൽഫാ സെറീനും പൊളിക്കുന്നതിന് മുൻപ് സ്വീകരിച്ച അതേ സുരക്ഷ ക്രമീകരണങ്ങൾ തന്നെയായിരിക്കും ഇന്നും സ്വീകരിക്കുന്നത്.

രണ്ട് ഫ്ളാറ്റുകളും സ്ഥിതി ചെയ്യുന്നത് കാര്യമായ ജനവാസമുള്ള സ്ഥലത്തല്ലാത്തത് കൊണ്ട് ഇന്നലത്തെ അത്രയും വലിയ വെല്ലുവിളികൾ ഇന്നില്ല. രാവിലെ എട്ട് മുതൽ വൈകുന്നേരം നാല് വരെ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌ഫോടന സമയത്ത് ഗതാഗത നിയന്ത്രണവും ഉണ്ടാകും.

 

 

 

jet demolition ceo jo bridgman,  maradu flat demolition

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top