ഈ സീസണിൽ അനുവദിച്ചത് 27 ലക്ഷത്തിലേറെ ഉംറ വിസകൾ

ഈ സീസണിൽ 27 ലക്ഷത്തിലേറെ ഉംറ വിസകൾ അനുവദിച്ചതായി റിപ്പോർട്ട്. ഇന്ത്യയിൽ നിന്നും രണ്ട് ലക്ഷത്തിൽ തൊണ്ണൂറായിരത്തോളം തീർത്ഥാടകർ സൗദിയിൽ എത്തി. പാകിസ്താനിൽ നിന്നാണ് ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തിയത്.
ഇത്തവണത്തെ ഉംറ സീസൺ ആരംഭിച്ചതിന് ശേഷം ഇതുവരെ 27,16,858 വിദേശ ഉംറ വിസകൾ അനുവദിച്ചതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഇതിൽ 24,12,572 തീർഥാടകർ സൗദിയിൽ എത്തി. 20,37,631 പേർ കർമങ്ങൾ പൂർത്തിയാക്കി മടങ്ങി. 22,72,163 തീർഥാടകരും വിമാനമാർഗമാണ് സൗദിയിൽ എത്തിയത്. 1,33,110 പേർ റോഡ് മാർഗവും 7,299 പേർ കപ്പൽ മാർഗവും ഉംറ നിർവഹിക്കാൻ എത്തി.
5,68,536 തീർത്ഥാടകർ പാകിസ്താനിൽ നിന്നാണ്. രണ്ടാം സ്ഥാനത്തുള്ള ഇന്തോനേഷ്യയിൽ നിന്നും 5,05,217ഉം മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയിൽ നിന്നു 2,92,822ഉം തീർത്ഥാടകർ ഉംറ നിർവഹിക്കാനെത്തി. ഈജിപ്ത്, മലേഷ്യ, തുർക്കി, ബങ്ഗ്ലദേശ്, അള്ജീരിയ എന്നീ രാജ്യങ്ങളാണ് യഥാക്രമം നാല് മുതൽ 8 വരെ സ്ഥാനങ്ങളിൽ ഉള്ളത്.
Story Highlights- Umrah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here