Advertisement

ഇന്ത്യൻ സൈനിക പോർട്ടറെ പാക് സൈന്യം തലയറുത്ത് കൊന്നതായി റിപ്പോർട്ട്

January 12, 2020
0 minutes Read

ഇന്ത്യൻ സൈനിക പോർട്ടറെ പാക് അതിർത്തി സൈന്യം തലയറുത്ത് കൊന്നതായി റിപ്പോർട്ട്. സൈനികനൊപ്പം സിവിലിയനെയും തലയറുത്ത് കൊന്നതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. കൊലപ്പെടുത്തിയ ശേഷം തലയറുത്തതാണോ തലയറുത്ത് കൊലപ്പെടുത്തിയതാണോ എന്ന കാര്യത്തിൽ വ്യക്തത കുറവുണ്ട്.

28 കാരനായ മുഹമ്മദ് അസ്‌ലമിനെയാണ് തലയറുത്ത നിലയിൽ കണ്ടെത്തിയത്. അൽത്താഫ് ഹുസൈൻ എന്നയാളുടെ മൃതദേഹവും തലയറുത്ത നിലയിൽ ലഭിച്ചു. കൊല്ലപ്പെട്ടവരുടെ തല പാക് സൈന്യം കൊണ്ടുപോയതായി സംശയിക്കുന്നതായി ഇന്ത്യൻ സൈന്യം പറഞ്ഞു. മുഹമ്മദ് അസ്‌ലമിന്റെ തലയില്ലാത്ത മൃതദേഹം പൊലീസിന് കൈമാറി.

സംഭവത്തെ ഇന്ത്യൻ കരസേന മേധാവി എംഎം നരവനെ ശക്തമായി അപലപിച്ചു. പാകിസ്താന്റേത് പ്രൊഫഷണൽ സൈന്യത്തിന്റെ രീതിയല്ലെന്ന് നരവനെ പറഞ്ഞു. പാകിസ്താന്റെ നടപടിക്കെതിരെ ഇന്ത്യ തിരിച്ചടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top