ഇറാഖിലെ യുഎസ് വ്യോമതാവളത്തിന് നേരെ റോക്കറ്റ് ആക്രമണം

വടക്കന്‍ ബാഗ്ദാദിലെ വ്യോമതാവളത്തിന് നേര്‍ക്കാണ് ഇന്ന് ആക്രമണമുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ നാല് ഇറാഖി സൈനികര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇറാഖില്‍ യുഎസ് സൈനികര്‍ ക്യാമ്പ് ചെയ്യുന്ന കേന്ദ്രത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
നാല് റോക്കറ്റുകളാണ് ഇവിടെ പതിച്ചത്. ഇവിടെനിന്ന് ഭൂരിപക്ഷം യുഎസ് സൈനികരെയും നീക്കിയിരുന്നതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഇറാനും അമേരിക്കയും തമ്മില്‍ സംഘര്‍ഷം തുടരുന്നതിനിടെയാണ് പുതിയ റോക്കറ്റ് ആക്രമണം.
ഇറാഖിലെ യുഎസ് സൈനികരുടെ താവളങ്ങള്‍ക്ക് നേരെ കഴിഞ്ഞ മാസങ്ങളില്‍ റോക്കറ്റ് ആക്രമണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഭൂരിഭാഗം ആക്രമണങ്ങളിലും ഇറാഖി സൈനികര്‍ക്കാണ് പരുക്കേറ്റത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here