Advertisement

ആൻഡ്രോയ്ഡ് കുഞ്ഞപ്പനിൽ തകർത്തഭിനിയിച്ച ആ കുഞ്ഞൻ റോബോർട്ട് ഇവിടെയുണ്ട്

January 12, 2020
1 minute Read

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ കണ്ടിറങ്ങിയ പ്രേക്ഷകരുടെ മനസിൽ തോന്നിയ ഒരു ചോദ്യമുണ്ട്. ആരായിരുന്നു ആ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ? ചിലരെങ്കിലും വിചാരിച്ചിരുന്നത് സിനിമയ്ക്ക് വേണ്ടി പ്രത്യേകം റോബോർട്ടിനെ നിർമിച്ചു എന്നായിരുന്നു. എന്നാൽ സത്യമതല്ല. ഇതിന്റെ സസ്‌പെൻസ് പൊളിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

സിനിമകളിലും കോമഡി പരിപാടികളിലും ശ്രദ്ധേയനായ സൂരജ് തേലക്കാടാണ് ചിത്രത്തിൻ ആൻഡ്രോയ്ഡ് കുഞ്ഞപ്പനായി എത്തിയത്. സ്വന്തം മുഖം കാണിക്കാതെ ഒരു ടൈറ്റൽ കഥാപാത്രത്തെ അവതരിപ്പിച്ച് സിനിമ ഹിറ്റായ സന്തോഷത്തിലാണ് സൂരജ്. 45 ദിവസമാണ് സൂരജ് ഇതിന് വേണ്ടി ചെലവഴിച്ചത്. കഥാപാത്രത്തിലെ ഡയലോഗുകളും കാണാതെ പഠിച്ചു.
ആൻഡ്രോയ്ഡ് കുഞ്ഞപ്പന്റെ വേഷത്തിലുള്ള ചിത്രം പങ്കുവച്ച്, അണിയറ പ്രവർത്തകർക്ക് നന്ദിയറിയിച്ചുകൊണ്ടുള്ള ഒരു പോസ്റ്റും സൂരജ് ഫേസ്ബുക്കിൽ പങ്കുവച്ചു.

2019 നവംബറിലാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. 2019 ലെ ഹിറ്റ് ചാർട്ടിൽ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ഇടം നേടിയിരുന്നു. ചാർലി, അമ്പിളി തുടങ്ങിയ സിനിമകളിലും സൂരജ് അഭിനയിച്ചിട്ടുണ്ട്.

story highlights- android kunjappan, sooraj thelakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top