Advertisement

അവശിഷ്ടം നീക്കാൻ മരടിൽ അനുവദിച്ചിരിക്കുന്നത് 70 ദിവസം

January 12, 2020
0 minutes Read

മരടിൽ പൊളിച്ചു നീക്കിയ ഫഌറ്റുകളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ അനുവദിച്ചിരിക്കുന്ന സമയം 70 ദിവസം. ആദ്യ ദിനം പൊളിച്ച ഹോളിഫെയ്ത്തിന്റെയും അൽഫാ സെറിന്റെയും അവശിഷ്ടങ്ങൾ 21,000 ടൺ വീതമുണ്ടെന്നാണ് കണക്കാക്കുന്നത്. ഹോളിഫെയ്ത്ത് പൊളിച്ചതിൽ നിന്ന് ആറ് നിലയോളം ഉയരത്തിൽ അവശിഷ്ടങ്ങൾ അടിഞ്ഞു കൂടിയപ്പോൾ ആൽഫയിൽ അഞ്ച് നിലയോളം ഉയരത്തിലാണിത്. കോൺക്രീറ്റും കമ്പിയും അടങ്ങുന്നതാണ് കെട്ടിടാവശിഷ്ടങ്ങൾ.

കമ്പിയും അവശിഷ്ടങ്ങളും രണ്ടായി തിരിച്ച്, ഇതിനു ശേഷമുള്ള കോൺക്രീറ്റ് മാലിന്യം ആലുവ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രോംപ്റ്റ് എന്റർപ്രൈസസാണ് ഏറ്റെടുക്കുക. ഇന്ന് പൊളിച്ച ഫ്‌ളാ
റ്റുകൾ ഉൾപ്പെടെയുള്ളവ പൊളിച്ച്  ഇവയുടെ മാലിന്യങ്ങളും നീക്കം ചെയ്യാനുള്ള സമയവും 70 ദിവസമാണ്.

അതേസമയം, ഫ്‌ളാറ്റുകളിൽ സാങ്കേതിക സമിതിയുടേയും മറ്റും പരിശോധനകൾ പൂർത്തിയായ ശേഷം ജില്ലാ ഭരണകൂടം ഗ്രീൻ സിഗ്നൽ നൽകിയാൽ മാത്രമേ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ കഴിയു.

എന്നാൽ, ഇന്നു മുതലുള്ള 45 ദിവസം പൊളിക്കൽ കമ്പനികൾക്കുള്ളതാണ്. കമ്പിയും സിമന്റും വേർതിരിക്കാനുള്ള സമയമാണിത്. വേർതിരിക്കലിനൊപ്പം തന്നെ അവശിഷ്ടങ്ങൾ പ്രോംപ്റ്റിന്റെ ജീവനക്കാർ നീക്കുന്ന രീതിയിലാണ് ക്രമീകരണം. അവശിഷ്ടങ്ങൾ, ചന്തിരൂരുള്ള യാർഡുകളിലേക്ക് മാറ്റുമെന്ന് പ്രോംപ്റ്റ് അധികൃതർ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top