Advertisement

യുപിയിൽ ഒരു ദിവസം 12 ബലാത്സംഗം; ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ട് ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ

January 12, 2020
1 minute Read

ഉത്തർപ്രദേശിൽ ഒരു ദിവസം രജിസ്റ്റർ ചെയ്യുന്നത് 12 ബലാത്സംഗ കേസുകൾ. 2018ലെ കണക്ക് പ്രകാരം 4322 ബലാത്സംഗക്കേസുകളാണ് യു.പിയിൽ രജിസ്റ്റർ ചെയ്തത്. ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയാണ് ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.

സ്ത്രീകൾക്കെതിരെ 59,445 അതിക്രമ കേസുകളാണ് 2018 ൽ റിപ്പോർട്ട് ചെയ്തത്. 144 പെൺകുട്ടികൾ പീഡനത്തിനിരയായി. കുട്ടികൾക്കെതിരെ ദിവസം 55 എന്ന കണക്കിൽ ഒരു വർഷം 19,936 അതിക്രമ കേസുകളാണ് രേഖപ്പെടുത്തിയത്. സ്ത്രീധനവുമായി ബന്ധപ്പെട്ട് 2444 മരണങ്ങളാണ് 2018ൽ ഉണ്ടായത്.

അതിനിടെ റിപ്പോർട്ടിനെതിരെ ഉത്തർപ്രദേശ് പൊലീസ് രംഗത്തെത്തി. ബലാത്സംഗക്കേസുകളിൽ ഏഴ് ശതമാനം കുറവുണ്ടായെന്നും ക്രൈംബ്യൂറോ റിപ്പോർട്ട് തെറ്റാണെന്നും ഡിജിപി ഒപി സിംഗ് പറഞ്ഞു.

story highlights- uttar pradesh, rape case, national crime records bureau

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top