പൗരത്വ നിയമഭേദഗതി: പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് ഡിജിപി

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. പ്രതിഷേധിക്കുന്ന സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമെതിരെ കേസ്സ് എടുക്കാന്‍ പോലീസ് നിര്‍ദ്ദേശിച്ചതായി ഏതാനും മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് അദ്ദേഹം അറിയിച്ചു. ഇത്തരത്തിലുള്ള നിർദ്ദേശം പുറപ്പെടുവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള സ്റ്റേറ്റ് പൊലീസ് മീഡിയ സെൻ്ററിൻ്റെ ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം വിശദീകരിച്ച് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
കേരള സ്റ്റേറ്റ് പൊലീസ് മീഡിയ സെൻ്ററിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:
പൗരത്വ നിയമഭേദഗതി : പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് ഡി ജി പി
പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ പ്രതിഷേധിക്കുന്ന സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമെതിരെ കേസ്സ് എടുക്കാന്‍ പോലീസ് നിര്‍ദ്ദേശിച്ചതായി ഏതാനും മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഇത്തരത്തില്‍ യാതൊരു നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടില്ലെന്ന് അദ്ദഹം പറഞ്ഞു.
പ്രതിഷേധങ്ങൾക്കായി തെരുവിലിറങ്ങുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞുവെന്നായിരുന്നു ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഒരു രാഷ്ട്രീയ പാർട്ടിയോടും സംഘടനയോടും മൃദുസമീപനം വേണ്ടെന്നും മുഖം നോക്കാതെ നടപടിയെടുക്കണന്നും അദ്ദേഹം അറിയിച്ചെന്നും ജില്ലാ പോലിസ് മേധാവികൾ വയർലെസ് വഴി ഈ നിർദേശം കൈമാറിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ ഉയർന്നു. ഇതിനെയാണ് ഇപ്പോൾ അദ്ദേഹം തള്ളിയിരിക്കുന്നത്.
Story Highlights: Loknath Behera
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here