മരട് വിഷയം; ഒമ്പത് ഫ്‌ളാറ്റ് ഉടമകൾക്ക് കൂടി നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ച മരട് ഫ്‌ളാറ്റ് സമുച്ചയത്തിലെ ഒമ്പത് ഫ്‌ളാറ്റ് ഉടമകൾക്ക് കൂടി നഷ്ടപരിഹാരം നൽകാൻ സർക്കാർ ഉത്തരവ്. ഇതിനായി സർക്കാർ 1, 20,63,160 രൂപ അനുവദിച്ചുു.
ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ അധ്യക്ഷനായ സമിതിയാണ് നഷ്ടപരിഹാര തുക നിശ്ചയിച്ചത്. ഫ്‌ളാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരമായി 58,11,69,620 തുക കൈമാറിയിരുന്നു.
തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ച മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കാൻ ജനുവരി 11,12 തിയതികളാണ് നിശ്ചയിച്ചിരുന്നത്. ജനുവരി 11നാണ് ആൽഫ സറീനും എച്ച്ടുഒയും നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകർത്തത്. ജനുവരി 12ന് ജെയിൻ കോറൽ കോവും ഗോൾഡൻ കായലോരവും തകർത്തു.
Read Also : തീരദേശ നിയമം ലംഘിക്കുന്നവർക്ക് മരട് പാഠമാകണമെന്ന് സുപ്രീംകോടതി
മരടിലെ കെട്ടിട അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് ആലപ്പുഴ ചന്തിരൂരുള്ള ഡംമ്പിംഗ് യാർഡിലേക്കകാണ്. ആലുവ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രോമ്റ്റ് എന്ന കമ്പനിയാണ് കെട്ടിട അവശിഷ്ടങ്ങൾ നീക്കാൻ കരാർ എടുത്തിരിക്കുന്നത്. 70 ദിവസത്തിനകം അവശിഷ്ടങ്ങൾ നീക്കം ചെയ്യുമെന്നാണ് കമ്പനി അധികൃതർ പറയുന്നത്. എഴുപത്തി ആറായിരത്തി മുന്നൂറ്റി അൻപത് ടൺ മാലിന്യം നാല് ഫ്‌ളാറ്റുകളിൽ നിന്നായി ഉണ്ടായിട്ടുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. കെട്ടിട അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള എല്ലാ വിധ ഒരുക്കങ്ങളും പൂർത്തിയായെന്ന് പ്രോംറ്റ് കമ്പനി അധികൃതർ പറഞ്ഞു.
Story Highlights- Maradu Flat, Maradu Case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here