ചൈനയിൽ ബസ് അപകടം; ആറ് മരണം

ചൈനയിൽ ബസ് റോഡിൽ രൂപപ്പെട്ട വൻ ഗർത്തത്തിലേക്ക് മറിഞ്ഞ് ആറ് പേർ മരിച്ചു. പത്ത് പേരെ കാണാതായി. 16 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണെന്നും അപകട കാരണം അന്വേഷിച്ചുവരികയാണെന്നും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കിങ്ഹായ് പ്രവിശ്യയുടെ തലസ്ഥാനമായ സൈനിങ്ങിൽ തിങ്കളാഴ്ച വൈകുന്നേരം 5:30 ഓടെയാണ് സംഭവമുണ്ടായത്. ബസ് സ്റ്റോപ്പിൽ നിന്ന് ആളുകൾ ബസിലേക്ക് കയറുന്നതിനിടെ ബസ് വലിയ ഗർത്തത്തിലേയ്ക്ക് വീഴുകയായിരുന്നു. സംഭവത്തിൽ ആറ് പേർ മരിക്കുകയും പത്ത് പേരെ കാണാതാവുകയും ചെയ്തു. പരുക്കേറ്റ 16 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണെന്നും അപകട കാരണം അന്വേഷിച്ചുവരികയാണെന്നും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ചൈനയിൽ 2016 ലും സമാന സംഭവുണ്ടായിരുന്നു. മധ്യ ഹെനാൻ പ്രവിശ്യയിൽ നടന്ന സംഭവത്തിൽ മൂന്നു പേർ കുഴിക്കുള്ളിൽ വീണിരുന്നു. പ്രാഥമിക അന്വേഷണത്തിൽ മഴയെത്തുടർന്ന് റോഡിനടിയിൽ കുഴിച്ചിട്ട ജല പൈപ്പുകൾ തകർന്നതാണ് കുഴി രൂപപ്പെടാൻ കാരണമെന്ന് കണ്ടെത്തി. 2013ൽ ഷെൻഷെനിലെ വ്യവസായ എസ്റ്റേറ്റിന്റെ കവാടത്തിലെ 33 അടി വീതിയുള്ള കുഴിയിൽ വീണ് അഞ്ച് പേർ മരിച്ചിരുന്നു.
Story Highlights- China Accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here