കളിയിക്കാവിളയില്‍ എഎസ്‌ഐയെ കൊലപ്പെടുത്തിയ സംഭവം: മുഖ്യപ്രതികള്‍ പിടിയില്‍

കളിയിക്കാവിളയില്‍ എഎസ്‌ഐ വില്‍സനെ വെടിവച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതികള്‍ പിടിയിലായി. പ്രധാന പ്രതികളായ അബ്ദുള്‍ ഷമീമും തൗഫീഖുമാണ് ഉഡുപ്പി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടിയിലായത്. കഴിഞ്ഞ എട്ടാം തീയതിയാണ് കളിയിക്കാവിള ചെക്‌പോസ്റ്റില്‍ എഎസ്‌ഐ വില്‍സനെ പ്രതികള്‍ വെടിവച്ചുകൊലപ്പെടുത്തിയത്. രാത്രി 9.40 ഓടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വില്‍സണിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കേരളാ-തമിഴ്നാട് അതിര്‍ത്തിയിലെ മര്‍ക്കറ്റ് റോഡ് ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലായിരുന്നു വില്‍സണ്‍.
കൊലപാതകത്തിന് പിന്നില്‍ പുതിയ തീവ്രവാദ സംഘടനയെന്ന് സംശയം ഉയര്‍ന്നിരുന്നു. കേരളത്തിലും തമിഴ്നാട്ടിലുമായി പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. സംഭവത്തില്‍ പങ്കെടുത്തുവെന്നു സംശയിക്കുന്ന ചിലരെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഒരാഴ്ച മുന്‍പ് ക്യൂ ബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു. സംയുക്ത അന്വേഷണത്തിന്റെ ഏകോപനത്തിനായി കേരള പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here