കെപിസിസി ഭാരവാഹികളുടെ എണ്ണം 50 ആയി ചുരുക്കിയേക്കുമെന്ന് സൂചന

കെപിസിസി ഭാരവാഹികളുടെ എണ്ണം 50 ആയി ചുരുക്കിയേക്കുമെന്ന് സൂചന. എ-ഐ ഗ്രൂപ്പുകളിൽ നിന്ന് പത്ത് വീതം ജനറൽ സെക്രട്ടറിമാരുണ്ടായേക്കും. വർക്കിംഗ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ തീരുമാനമെടുക്കുന്നത് ഹൈക്കമാൻഡിന് വിട്ടു. ജനപ്രതിനി ധികളെ ഒഴിവാക്കണ നിലപാട് സോണിയ ഗാന്ധിയുമായുള്ള ചർച്ചയിലും മുല്ലപ്പള്ളി രാമചന്ദ്രൻ ആവർത്തിച്ചു.
ഭാരവാഹി പട്ടികയിൽ തീരുമാനമെടുക്കാനാണ് ഇന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, എഐസിസി ജനറൽ സെക്രട്ടറിമാരായ ഉമ്മൻ ചാണ്ടി, കെ സി വേണുഗോപാൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്. ജനറൽ സെക്രട്ടറിമാർ ഉൾപ്പടെ ഭാരവാഹികളുടെ എണ്ണം 50 ആയി ചുരുക്കിയേക്കുമെന്നാണ് വിവരം. എ-ഐ ഗ്രൂപ്പുകളിൽ നിന്ന് 10 വീതം ജനറൽ സെക്രട്ടറിമാർ ഉണ്ടാകും. ഗ്രൂപ്പില്ലാത്ത അഞ്ച് നേതാകളും ഭാരവാഹികൾ ആകും.
യുവാകളുടെയും വനിതകളുടെയും. പങ്കാളിത്തം കുറവാണെന്ന ആക്ഷേപം മറികടക്കാൻ 25 പേർക്ക് വരെ സെക്രട്ടറി സ്ഥാനം നൽകും. വലിയ സംസ്ഥാനങ്ങളിൽ പോലും ഭാരവാഹിക പട്ടിക ചുരുക്കാനാണ് ഹൈക്കമാൻഡ് നിർദേശം നൽകിയിരുന്നത്. ഈ സാഹചര്യത്തിൽ താരതമ്യേന ചെറിയ സംസ്ഥാനമായ കേരളത്തിലെ ഭാരവാഹികളുടെ എണ്ണം വർധിപ്പിക്കാനാവില്ലെന്ന നിലപാടിലാണ് ഹൈക്കമാൻഡ്. ജനപ്രതിനിധികളെ ഭാരവാഹി പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നിലപാടിലും വർക്കിങ് പ്രസിഡണ്ട് , വൈസ് പ്രസിഡന്റ് എന്നിവയിലും ഹൈക്കമാൻഡ് അന്തിമ തീരുമാനം എടുക്കും.
Story Highlights- KPCC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here