തോട്ടംതൊഴിലാളികള്‍ക്ക് പാര്‍പ്പിട സൗകര്യമൊരുക്കാനുളള പദ്ധതികള്‍ സജീവമായി പുരോഗമിക്കുകയാണ്- പിണറായി വിജയന്‍

ലയങ്ങളില്‍ ദുരിതപൂര്‍ണമായ ജീവിതം നയിക്കുന്ന തോട്ടം തൊഴിലാളികള്‍ക്കായി സംസ്ഥാനത്ത് നടപ്പിലാക്കുന്ന ഭവന പദ്ധതി സജീവമായി പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിയുടെ ഭാഗമായി വയനാട് ജില്ലയില്‍ ബീവറേജസ് കോര്‍പ്പറേഷന്‍ ഫണ്ടില്‍ നിന്നും നൂറു കുടുംബങ്ങള്‍ക്ക് വീട് വച്ച് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
‘അടിസ്ഥാനജനവിഭാഗങ്ങളോടുള്ള പ്രതിബദ്ധതയാണ് സര്‍ക്കാരിനെ നയിക്കുന്ന പ്രധാനഘടകം. ലായങ്ങളില്‍ ദുരിതപൂര്‍ണമായ ജീവിതം നയിച്ചിരുന്ന തോട്ടം തൊഴിലാളികള്‍ക്ക് നല്‍കിയ ഒരു വാഗ്ദാനം നടപ്പില്‍ വരികയാണ്. സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത തോട്ടം തൊഴിലാളികള്‍ക്ക് പാര്‍പ്പിട സൗകര്യമൊരുക്കാനുളള പദ്ധതികളാണ് സജീവമായി പുരോഗമിക്കുന്നത്. ആദ്യഘട്ടത്തില്‍ മൂന്നാര്‍ കുറ്റിയാര്‍വാലിയില്‍ തോട്ടം തൊഴിലാളികള്‍ക്ക് പാര്‍പ്പിട സൗകര്യം ഒരുങ്ങുകയാണ്. നിര്‍മാണം പൂര്‍ത്തിയാക്കിയ വീടുകള്‍ കഴിഞ്ഞ ദിവസം തൊഴിലാളികള്‍ക്ക് കൈമാറി’ മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
വയനാട് ജില്ലയില്‍ ഭവന പദ്ധതിക്കായി ബീവറേജസ് കോര്‍പ്പറേഷന്‍ ഫണ്ടില്‍ നിന്നും നാല് കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി . ഇടുക്കി ദേവീകുളം താലൂക്കില്‍ കണ്ണന്‍ ദേവന്‍ ഹില്‍സില്‍ അഞ്ച് ഏക്കര്‍ നാല്പത്തിയൊമ്പത് സെന്റ് ഭൂമി ഇതിനായി കണ്ടെത്തിയിട്ടുണ്ട്. റവന്യൂ വകുപ്പില്‍ നിന്ന് നടപടികള്‍ പൂര്‍ത്തിയാക്കി ലഭ്യമാകുന്ന മുറയ്ക്ക് പാര്‍പ്പിട നിര്‍മാണത്തിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here