രാജ്യത്തെ 65 ടോൾ പ്ലാസകളിൽ ഫാസ്ടാഗിൽ ഇളവ്

കുമ്പളം, പാലിയേക്കര ഉൾപ്പെടെ രാജ്യത്തെ 65 ടോൾ പ്ലാസകളിൽ ഫാസ്ടാഗിൽ ഇളവ്. പണം സ്വീകരിക്കുന്ന കൂടുതൽ ലെയ്‌നുകൾ താൽക്കാലികമായി ഏർപ്പെടുത്താൻ കേന്ദ്ര ഗതാഗത മന്ത്രാലയം നിർദേശിച്ചു.
ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളുടെ അനിയന്ത്രിതമായ തിരക്ക് പരിഗണിച്ച് 30 ദിവസത്തേക്കായിരിക്കും ഇളവ്. ആകെയുള്ള ലെയ്‌നുകളുടെ 25% പണം സ്വീകരിക്കുന്നവയാക്കി മാറ്റാനാണ് നിർദേശം. രാജ്യത്ത് ഏറ്റവുമധികം പണം നൽകുന്നു എന്ന് കണ്ടെത്തിയ 65 ടോൾപ്ലാസകളിലാണ് ഇപ്പോൾ ഇളവു നൽകിയിരിക്കുന്നത്.
Read Also : എങ്ങനെ ഫാസ്ടാഗ് എടുക്കണം ? എവിടെ കിട്ടും ? എന്തൊക്കെ രേഖകൾ വേണം ? [24 Explainer]
ഇന്നലെയാണ് രാജ്യത്ത് ഫാസ്ടാഗ് സംവിധാനം നടപ്പിലാക്കിയത്. ടോൾ പ്ലാസ വലിയ ഗതാഗതക്കുരുക്കും പ്രതിഷേധങ്ങളും ഉണ്ടായി. 40 ശതമാനത്തിലധികം വാഹനങ്ങൾ കേരളത്തിലിനിയും ഫാസ്ടാഗ് സംവിധാനത്തിന് കീഴിൽ വരാനുണ്ട്.
Story Highlights- Fastag
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here