Advertisement

പൗരത്വ നിയമ ഭേദഗതിക്കെതിരെ മുസ്‌ലിം ലീഗ് വീണ്ടും സുപ്രിം കോടതിയെ സമീപിച്ചു

January 16, 2020
0 minutes Read

കേന്ദ്ര സര്‍ക്കാറിന്റെ വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സുപ്രിംകോടതിയില്‍ മുസ്‌ലിം ലീഗ് അപേക്ഷ നല്‍കിയത്. നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രിം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന സാഹചര്യത്തില്‍ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. ദേശീയ ജനസംഖ്യ രജിസ്റ്റര്‍ നിര്‍ത്തി വയ്ക്കണമെന്ന അപേക്ഷയും ലീഗ് സുപ്രിംകോടതിയില്‍ നല്‍കിയിട്ടുണ്ട്.

ജനുവരി 22 നാണ് പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹര്‍ജികള്‍ സുപ്രിം കോടതി പരിഗണിക്കുന്നത്. ഇതിനിടെയാണ് മുസ്ലിം ലീഗ് പുതിയ അപേക്ഷയുമായി കോടതിയെ സമിപിച്ചത്. ജനുവരി പത്തിനാണ് കേന്ദ്രസര്‍ക്കാര്‍ പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം പുറത്തിറക്കിയത്.

നിയമത്തിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്ത് പ്രതിപക്ഷ പാര്‍ട്ടികളടക്കം സമര്‍പ്പിച്ച ഹര്‍ജികള്‍ കോടതിയുടെ പരിഗണനയിലാണ്. അതുകൊണ്ട് നിയമം നടപ്പിലാക്കുന്നതില്‍ നിന്ന് കേന്ദ്രത്തെ വിലക്കണം. പൗരത്വം നല്‍കാന്‍ നീക്കങ്ങള്‍ തുടങ്ങിയ ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ നടപടികള്‍ നിര്‍ത്തിവയ്ക്കാനും നിര്‍ദേശം നല്‍കണം, എന്‍ആര്‍സിയും എന്‍പിആറും തമ്മിലുള്ള ബന്ധം എന്താണെന്ന് കേന്ദ്രം വ്യക്തമാക്കണം, എന്‍പി ആര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കണം എന്നീ ആവശ്യങ്ങളും മുസ്‌ലിം ലീഗ് അപേക്ഷയില്‍ ഉന്നയിച്ചിട്ടുണ്ട്.

ജനുവരി 22 ന് പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കുക. അന്ന് തന്നെ ലീഗിന്റെ ഹര്‍ജികളും സുപ്രീംകോടതി പരിഗണിക്കാനാണ് സാധ്യത. പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്തു കൊണ്ടുള്ള ഹര്‍ജി ആദ്യം സുപ്രിം കോടതിയില്‍ നല്‍കിയതും മുസ്‌ലിം ലീഗായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top